‘ദേഷ്യപ്പെട്ട മുഖം ക്യാമറയിൽ വരരുത്, സ്ത്രീകളെ കൈകാര്യം ചെയ്യാൻ വനിതാ പൊലീസിനെ മുന്നിൽ നിർത്തണം’; ഡൽഹി പൊലീസിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി കേന്ദ്ര ഏജൻസികൾ
സമരത്തിനിടെയുണ്ടാകുന്ന സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ ഡൽഹി പൊലീസിന് പ്രത്യേക മാർഗനിർദേശങ്ങൾ നൽകി കേന്ദ്ര ഏജൻസികൾ. പ്രതിഷേധക്കാരുടെ പ്രകോപനത്തിൽ വീഴരുതെന്നും മൊബൈൽ ക്യാമറകൾക്ക് മുന്നിൽ സംയമനം പാലിക്കണമെന്നും നിർദേശമുണ്ട്. ദേഷ്യപ്പെട്ട മുഖം ക്യാമറയിൽ പതിയരുതെന്നും വാക്കേറ്റവും കൈയേറ്റവും ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
പരിക്കേറ്റവർക്ക് അടിയന്തര സഹായം നൽകാനും സ്ത്രീകളെ കൈകാര്യം ചെയ്യാൻ വനിതാ പൊലീസുകാരെ മുന്നിൽ നിർത്താനും ജില്ലാ യൂണിറ്റുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജന്തർ മന്തറിൽ നടന്ന സിജെപി സമരത്തിന് പിന്നാലെയാണ് നടപടി.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്തവരെ പൊലീസ് കൈകാര്യം ചെയ്ത രീതി വിവാദമായിരുന്നു. ഏറ്റവും ഒടുവിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പമെത്തി രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ചെയ്യുകയുണ്ടായി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. തുടർന്നാണ് ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പൊലീസ് തയ്യാറായത്.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരെ നടന്ന സമരത്തിൽ പൊലീസ് സ്വീകരിച്ച നടപടികൾ നേരത്തെ വിവാദമായിരുന്നു. ഏറ്റവും ഒടുവിൽ, പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ചെയ്തിരുന്നു.
ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാനെത്തിയത്. കേസ് രജിസ്റ്റർ ചെയ്യാതെ പിന്മാറില്ലെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. തുടർന്ന് ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പൊലീസ് തയ്യാറാവുകയായിരുന്നു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന