ഇഡി ആക്രമണക്കേസ് പ്രതികളുടെ സ്റ്റേഷന് മുന്നിലെ ഓണാഘോഷം; മ്യൂസിയം സ്റ്റേഷനിലെ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
23 August 2026, 12:00 pm
മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷത്തിൽ പങ്കെടുത്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത്. പ്രതികളെ ഓണാഘോഷത്തിൽ പങ്കെടുപ്പിച്ചതിൽ മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
പ്രതികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തോയെന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പ്രതികൾക്ക് പൊലീസ് വസ്ത്രം വാങ്ങിനൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് കമ്മീഷണർ ഇന്ന് വിശദമായ അന്വേഷണത്തിന് ഉത്തരവിടും.
Read More
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!
ന്യൂസ് ഡെസ്ക്
View all posts →