Friday, 11 September 2026
‘Honest storytelling is a powerful means of change
08:25:07 PM IST
Kerala

നടൻ ദേവൻ ടിവികെയിലേക്ക്; വിജയുമായുള്ള കൂടിക്കാഴ്ച ഉടൻ നടത്തും; ടിവികെയുടെ കേരള അധ്യക്ഷനായേക്കും

ന്യൂസ് ഡെസ്ക് 23 August 2026, 11:25 am
SHARE

നടൻ ദേവൻ ടിവികെയിലേക്ക്. ടിവികെ അധ്യക്ഷൻ വിജയ്‌യുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് ദേവൻ അറിയിച്ചു. ടിവികെയുടെ കേരള അധ്യക്ഷ പദവി ദേവന് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിജയ് കേരളത്തിലെത്തുമെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിർണായക രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടാകുമെന്നും ദേവൻ പറഞ്ഞു.

കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയാണ് ബിജെപി വിടുന്നതായി നടൻ ദേവൻ പ്രഖ്യാപിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളാണ് തന്റെ രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനം. എന്നാൽ അത് രാഷ്ട്രീയത്തിൽ നടപ്പാക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയ ദേവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാർട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവയ്ക്കുന്നതായി അറിയിക്കുകയായിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →