Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:01 PM IST
National

മുംബൈയിൽ ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് മരണം; ദുരന്തം ഉത്സവാഘോഷത്തിനിടെ

ന്യൂസ് ഡെസ്ക് 23 August 2026, 10:45 am
SHARE

മുംബൈയിൽ ഭുലേശ്വർരാജാ ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ 22 അടി ഉയരമുള്ള ഗണപതി വിഗ്രഹം തകർന്നുവീണ് രണ്ട് പേർ മരിച്ചു. മുംബൈ സ്വദേശികളായ സങ്കേത് നെവ്ഷെ (33), ബ്രിജേഷ് ഹേമന്ത് ജോഷി (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു.

ഭുലേശ്വറിലെ ബലറാം മെർച്ചന്റ് റോഡിൽ രാത്രി പത്തോടെയാണ് അപകടമുണ്ടായത്. ബൈക്കുള്ളയിൽനിന്ന് ഭുലേശ്വറിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുകയായിരുന്ന വിഗ്രഹം പന്തലിൽ എത്തുന്നതിന് 50 മീറ്റർ മുൻപ് റോഡിലേക്ക് തകർന്നുവീഴുകയായിരുന്നു. വിഗ്രഹം ഉറപ്പിച്ചിരുന്ന ചട്ടത്തിലെ നട്ടുകളും ബോൾട്ടുകളും ഊരിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടം നടന്നയുടൻ മുംബൈ അഗ്നിരക്ഷാസേന, മുംബൈ പോലീസ്, ട്രാഫിക് പോലീസ്, 108 ആംബുലൻസ് വിഭാഗം, സിവിക് വാർഡ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ചുപേരുടെയും ആരോഗ്യനില നിലവിൽ തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →