‘പൂമ്പാറ്റ പൂവറിയാതെ തേൻ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത്, ഇപ്പോൾ പൂവുമില്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല’; പരിഹസിച്ച് പിണറായി വിജയൻ
സംസ്ഥാനത്തെ വിലക്കയറ്റത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. ‘പൂമ്പാറ്റ പൂവറിയാതെ തേൻ എടുക്കുന്നതുപോലെ ഖജനാവ് നിറയ്ക്കും എന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞത് എന്നും ഇപ്പോൾ പൂവുമില്ല പൂമ്പാറ്റയും ഇല്ല തേനും ഇല്ല എന്നും പിണറായി വിജയൻ പരിഹസിച്ചു.
വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുണ്ടായില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സപ്ലൈകോയിലെ 13 നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിച്ചെന്നും പിണറായി വിജയൻ ആരോപിച്ചു. സ്കൂൾ കുട്ടികൾക്കുള്ള അരി വിതരണവും മുടങ്ങിയതായി പിണറായി കൂട്ടിച്ചേർത്തു. വായ്പാ പരിധിക്ക് സമീപം വരെ സംസ്ഥാനം കടമെടുത്ത സാഹചര്യത്തിൽ വായ്പാ പരിധി കുറയുന്നത് ഗുരുതര പ്രതിസന്ധിക്ക് ഇടയാക്കുമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
അതേസമയം ഗവർണറുടെ നടപടികളിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പിണറായി ഉയർത്തിയത്. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിലേക്ക് കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഗവർണർ ഉദ്യോഗസ്ഥരെ വിളിച്ചപ്പോഴെല്ലാം വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും എന്നാൽ നിലവിലെ സർക്കാർ സംഘപരിവാർ വിധേയത്വമാണ് കാണിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!