Friday, 11 September 2026
‘Honest storytelling is a powerful means of change
08:36:23 PM IST
Kerala

പരീക്ഷാ ക്രമക്കേട്; പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ്

ന്യൂസ് ഡെസ്ക് 22 August 2026, 9:09 am
SHARE

പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വിശദീകരണം തേടി. ഇന്നലെ വൈകിട്ടാണ് സെക്രട്ടറിയെ വിളിച്ചുവരുത്തിയത്.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളും അന്വേഷണത്തിന്റെ പുരോഗതിയും ഗവർണർ ചോദിച്ചറിഞ്ഞതായാണ് വിവരം. അന്വേഷണവുമായി പിഎസ്‌സി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി ഗവർണറെ അറിയിച്ചു.

പിഎസ്‌സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികളോ ആരോപണങ്ങളോ ഉയർന്നാൽ ആഭ്യന്തര വിജിലൻസ് സംവിധാനം വഴി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതാണ് നിലവിലെ രീതി. എന്നാൽ, പിഎസ്‌സി ഉദ്യോഗസ്ഥനെ ഗവർണർ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയത് വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചേക്കും.

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടാൻ തനിക്ക് അധികാരമുണ്ടെന്ന നിലപാടിലാണ് ഗവർണർ. സർക്കാർ അറിയാതെ കഴിഞ്ഞ ദിവസം ഡിജിപിയെ ഗവർണർ വിളിച്ചുവരുത്തിയതിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്‌സി സെക്രട്ടറിയെയും ഗവർണർ വിളിച്ചുവരുത്തിയത്. നടപടിക്കെതിരെ പ്രതിപക്ഷവും വിമർശനം ഉന്നയിച്ചിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →