‘വി കെ ശ്രീരാമൻറെ പരാമർശം സങ്കടകരവും ദൗർഭാഗ്യകരവും, പുലികളി സംഘങ്ങൾക്ക് ഇത്തവണ ഒരു ലക്ഷം രൂപ വീതം നൽകും’; പി സി വിഷ്ണുനാഥ്
പുലിക്കളിയെ വിമർശിച്ച നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്റെ പരാമർശത്തെ തള്ളി സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. ശ്രീരാമന്റെ പരാമർശം സങ്കടകരവും ദൗർഭാഗ്യകരവുമാണെന്ന് മന്ത്രി പറഞ്ഞു. പുലിക്കളി സംഘങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായം ഇത്തവണ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പുലിക്കളി സിങ്കിൾ തീം കാർണിവലാണെന്ന് മനസ്സിലാക്കാതെയുള്ള തന്റെ പരാമർശം പക്വതയുള്ളതായിരുന്നില്ലെന്ന് വ്യക്തമാക്കി വി.കെ. ശ്രീരാമൻ ഖേദം പ്രകടിപ്പിച്ചു. അഭിപ്രായ പ്രകടനവും അനുചിതമായ പദപ്രയോഗവും ഉണ്ടാക്കിയ മനോവിഷമത്തിൽ ഖേദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പുലിക്കളിയെ ‘കലാവൈകൃതം’ എന്ന് വിശേഷിപ്പിച്ച ശ്രീരാമനെതിരെ പുലിക്കളി സംഘങ്ങളും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു. ശ്രീരാമന്‍റെ പ്രസ്താവന അനുചിതമാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ശ്രീരാമന്‍ നടത്തിയത് ബോഡി ഷെയിമിങ് ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അയ്യന്തോള്‍ ദേശം ഉള്‍പ്പടെ ഉള്ളവര്‍ പ്രതികരിച്ചു. പിന്നാലെയാണ് ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പിറക്കി ഖേദം പ്രകടിപ്പിച്ചത്. തൃശൂരിലെ പുലിക്കളി സിങ്കിള്‍ തീം ആര്‍ട്ട് ഫോം ആണ്, കാസര്‍കോട്ടേത് മാര്‍ഷല്‍ ആട്സ് ഫോമും. ഇത് മനസിലാക്കാതെയുള്ള അഭിപ്രായ പ്രകടനം പക്വത ഉള്ളതായിരുന്നില്ല. അഭിപ്രായ പ്രകടനവും അനുചിത പദപ്രയോഗവും മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദം രേഖപ്പെടുത്തുന്നതാണ് പുതിയ പോസ്റ്റ്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
മുഖം നോക്കാതെ പറയേണ്ടത് പറയാൻ വീണ്ടും ‘മാധ്യമവിചാരം’; 16 വർഷങ്ങൾക്ക് ശേഷം ഡിജിറ്റൽ സ്ക്രീനിൽ സെബാസ്റ്റ്യൻ പോൾ!