സർക്കാർ സ്‌കൂൾ സന്ദർശനത്തിനിടെ സിജെപി നേതാവിനും പ്രവർത്തകർക്കും മർദനം; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് അഭിജീത് ദിപ്കെ
രാജസ്ഥാനിലെ ഒരു സർക്കാർ സ്കൂളിൽ പരിശോധന നടത്തുന്നതിനിടെ ബിജെപി ഗുണ്ടകൾ സിജെപി വളണ്ടിയർമാരെ ആക്രമിച്ചുവെന്ന് ആരോപിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. സിജെപി സഹ-കൺവീനർ അശുതോഷ് റാങ്കയെയും മറ്റ് അംഗങ്ങളെയും മർദ്ദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് അഭിജീത് പറഞ്ഞു.
“ബിജെപി ഗുണ്ടകൾ സിജെപി വളണ്ടിയർമാരുടെ രക്തത്തിന് പിന്നാലെയാണ്” എന്ന് ദിപ്കെ ആരോപിക്കുകയും സംഭവത്തിൽ രാജസ്ഥാൻ പോലീസിനെ ചോദ്യം ചെയ്യുകയും ചെയ്തു. സ്‌കൂൾ സന്ദർശനത്തിനിടെ ആക്രമിക്കപ്പെട്ടവരിൽ റാങ്കയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
“രാജസ്ഥാനിൽ ബിജെപി ഗുണ്ടകൾ ആഷുവിനെ ആക്രമിച്ചു. ആഷുവിനെയും സിജെപിയുടെ മറ്റ് വളണ്ടിയർമാരെയും തല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. രാജസ്ഥാൻ പോലീസ് ഇത് അനുവദിച്ചു കൊടുത്തു” ദിപ്കെ ട്വീറ്റ് ചെയ്തു.
രാംപുര-കൻവാർപുര ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ പരിശോധിക്കാൻ സിജെപി സംഘം പോയിരുന്നുവെന്നും അത് ഒരു എരുമ ഷെഡിൽ പ്രവർത്തിച്ചിരുന്നതായും രങ്ക പറഞ്ഞു. സിജെപി സംഘം എത്തുന്നതിന് മുമ്പ് തന്നെ ബിജെപി പ്രവർത്തകർ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പാർട്ടി വളണ്ടിയർമാരെയാണ് ആദ്യം ആക്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന