Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:51 PM IST
National

‘മന്ത്രിമാരുടെ നായകൾക്ക് ഇതിനെക്കാൾ നല്ല സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്’; ​സർക്കാർ സ്കൂളുകൾ മോശം അവസ്ഥയിൽ; മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപി

ന്യൂസ് ഡെസ്ക് 21 August 2026, 11:11 am
SHARE

സർക്കാർ സ്കൂളുകളുടെ മോശം അവസ്ഥയിൽ മഹാരാഷ്ട്ര സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂഷെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. ശരിയായ ക്ലാസ് മുറികൾ, ബെഞ്ചുകൾ, ടോയ്‌ലറ്റുകൾ, സുരക്ഷിതമായ പ്രവേശന റോഡുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിദ്യാർത്ഥികൾ പഠിക്കാൻ നിർബന്ധിതരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലാത്തൂരിലെ ഒരു ജില്ലാ പരിഷത്ത് സ്കൂൾ സന്ദർശിച്ചപ്പോഴാണ് ദിപ്കെ ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞയാഴ്ച ആരംഭിച്ച ‘സ്കൂൾ തിക് കരോ’ കാമ്പയിനിന്റെ ഭാഗമായി ലാത്തൂരിലെ ഔസ തെഹ്‌സിലിലെ ഉജാനി ഗ്രാമത്തിലുള്ള ഒരു ജില്ലാ പരിഷത്ത് സ്‌കൂൾ സന്ദർശിച്ച ശേഷമാണ് ദിപ്കെ ഈ പരാമർശം നടത്തിയത്. പല സ്കൂളുകളിലും ഇപ്പോഴും ശരിയായ ക്ലാസ് മുറികളോ, ബെഞ്ചുകളോ, ടോയ്‌ലറ്റുകളോ, സുരക്ഷിതമായ പ്രവേശന റോഡുകളോ ഇല്ലെന്ന് മാധ്യമപ്രവർത്തകരോട് ദിപ്കെ പറഞ്ഞു.

ചില സ്കൂളുകളിലെ വിദ്യാർത്ഥികളോട് “മൃഗങ്ങളേക്കാൾ മോശമായി” പെരുമാറുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. “ഇത് വിദ്യാർത്ഥികളുടെ ജീവിതത്തെക്കുറിച്ചുള്ള ചോദ്യമാണ്. രാഷ്ട്രീയ നേതാക്കൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഒന്നും ചെയ്യാത്തപ്പോൾ, ആളുകൾ എന്തിനാണ് അവർക്ക് വോട്ട് ചെയ്യണം? അവരുടെ കുട്ടികൾ ഏത് സാഹചര്യത്തിലാണ് പഠിക്കുന്നതെന്ന് ആളുകൾ കാണണം. ഈ മന്ത്രിമാരുടെ നായ്ക്കൾക്ക് ഇതിനേക്കാൾ മികച്ച സൗകര്യങ്ങൾ ലഭിക്കുന്നു’ എന്നും അദ്ദേഹം പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →