Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:41 PM IST
Kerala

മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തി മിൽമ പിരിച്ചുവിട്ടയാൾക്ക് പിഎസ്സി വഴി വീണ്ടും നിയമനം; വിവാദം

ന്യൂസ് ഡെസ്ക് 21 August 2026, 8:55 am
SHARE

മതിയായ യോഗ്യതയില്ലെന്ന് കണ്ടെത്തി മിൽമ പിരിച്ചുവിട്ട കരാർ ജീവനക്കാരനെ അതേ യോഗ്യതയുടെ അടിസ്ഥാനത്തിൽ പി.എസ്.സി വഴി നിയമിക്കാൻ നീക്കം നടക്കുന്നതായി പരാതി. മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തികയിൽ നിന്ന് ഒഴിവാക്കിയയാളെ സീനിയർ മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ നിയമിക്കാനാണ് നീക്കമെന്നാണ് ആരോപണം. നിലവിലെ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഉദ്യോഗാർത്ഥിയെ നിയമിക്കുന്നതിനെതിരെ ക്ഷീരവികസന വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി ലഭിച്ചു.

മാർക്കറ്റിംഗ് കൺസൾട്ടന്റ് തസ്തിക മതിയായ അനുമതിയില്ലാതെ സൃഷ്ടിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരന് പ്രതിമാസം ഏകദേശം ഒരു ലക്ഷം രൂപയാണ് നൽകിയിരുന്നത്. പരാതി ഉയർന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തസ്തിക സൃഷ്ടിച്ചത് അനുമതിയില്ലാതെയാണെന്നും നിയമനം ലഭിച്ചയാൾക്ക് ആവശ്യമായ യോഗ്യതയില്ലെന്നും കണ്ടെത്തിയത്. തുടർന്നാണ് ഇയാളെ പിരിച്ചുവിട്ടത്.

അതേസമയം, ഇതേ വ്യക്തിയെ പി.എസ്.സി വഴി സീനിയർ മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ നിയമിക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. നിയമന നടപടികൾ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും ആരോപണമുണ്ട്. നിയമനം നടത്തരുതെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്കും ക്ഷീരവികസന വകുപ്പിനും പരാതി നൽകിയിരിക്കുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →