Friday, 11 September 2026
‘Honest storytelling is a powerful means of change
08:23:55 PM IST
Kerala

ഓപ്പറേഷൻ തൂഫാൻ: ലഹരിമരുന്ന് വേട്ടയില്‍ അറസ്റ്റിലായവരുടെ എണ്ണം 10,000 കടന്നു; ഇതുവരെ രജിസ്റ്റർ ചെയ്തത് 9,280 കേസുകൾ

ന്യൂസ് ഡെസ്ക് 20 August 2026, 4:47 pm
SHARE

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. 9,280 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിശോധനകളുടെ ഭാഗമായി 8,289.409 ഗ്രാം എം.ഡി.എം.എ., 1,004.784 കിലോഗ്രാം കഞ്ചാവ്, 2,382 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

നിലവിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കോഴിക്കോട് സിറ്റിയിലാണ് (929 കേസുകൾ). അതേസമയം, ഏറ്റവും കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 999 പേരാണ് അറസ്റ്റിലായത്. 875 കേസുകളുമായി മലപ്പുറം ജില്ല കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്.

700-ലധികം കേസുകൾ രജിസ്റ്റർ ചെയ്ത കൊച്ചി സിറ്റിയും പാലക്കാടും തൊട്ടുപിന്നിലുണ്ട്. ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കണ്ണൂർ റൂറലിലാണ്(137 കേസുകൾ). ഇവിടെ 139 പേരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 20 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ഏഴ് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 38 കേസുകളും കോട്പ പ്രകാരം 46 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവരില്‍ നിന്ന് 47.322 ഗ്രാം എം.ഡി.എം.എയും 25.451 കി.ഗ്രാം കഞ്ചാവും 501 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 9147 ബോധവത്ക്കരണ ക്ലാസ്സുകളും 578 കൗണ്‍സിലിങ്ങുകളും നടത്തി. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6561 ബോധവത്ക്കരണ പരിപാടികളും നടന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →