Friday, 11 September 2026
‘Honest storytelling is a powerful means of change
08:36:44 PM IST
Kerala

‘ജി സുകുമാരൻ നായർ സമൂഹത്തിന്റെ ഐക്യവും മതേതരത്വവും നിലനിർത്താൻ ശക്തമായ നിലപാടെടുത്ത ആൾ’; പുകഴ്ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ന്യൂസ് ഡെസ്ക് 20 August 2026, 9:02 am
SHARE

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമൂഹത്തിന്റെ ഐക്യവും മതേതരത്വവും സംരക്ഷിക്കാൻ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് സുകുമാരൻ നായരെന്ന് തിരുവഞ്ചൂർ പറഞ്ഞു. വ്യക്തിപരമായ നേട്ടങ്ങൾക്കോ സാമ്പത്തിക ലാഭത്തിനോ വേണ്ടി അദ്ദേഹം ഒരിക്കലും പദവി ഉപയോഗിച്ചിട്ടില്ലെന്നും സമുദായ താൽപര്യം മുൻനിർത്തിയാണ് പ്രവർത്തിച്ചതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

സുകുമാരൻ നായർ ജനറൽ സെക്രട്ടറിയായ കാലയളവിൽ എൻഎസ്എസിന്റെ ആസ്തികളും സ്ഥാപനങ്ങളും പലമടങ്ങ് വളർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻഎസ്എസ് സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിലും സുകുമാരൻ നായർ നിർണായക പങ്കുവഹിച്ചെന്നും സംഘടനയ്ക്കുള്ളിലെ ഛിദ്രശക്തികളെ അദ്ദേഹം അകറ്റിനിർത്തിയെന്നും തിരുവഞ്ചൂർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

അടുത്തിടെ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറും ജി. സുകുമാരൻ നായരും തമ്മിൽ പരസ്യ വാക്പോര് നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരുവഞ്ചൂരിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →