നഗ്നനായി എത്തി ഫാമിലെ പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു, സംഭവം തൃശൂരിൽ
തൃശൂർ വെള്ളാനിക്കരയിൽ ഫാമിൽ നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ച് അജ്ഞാതൻ. പീഡന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. നഗ്നനായി എത്തിയ പുരുഷൻ ഫാമിലെ രണ്ട് പശുക്കളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഫാമിലുള്ള പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ പറയുന്നു.
കൊറ്റിക്കൽ സ്വദേശി സുധീഷിൻ്റെ ഫാമിലാണ് നഗ്നനായി എത്തിയ യുവാവ് ശനിയാഴ്ച പശുക്കളെ പീഡിപ്പിച്ചത്. സംഭവത്തിൽ ഫാം ഉടമ പൊലീസിൽ പരാതി നൽകി. ഉദ്ദേശം ആറടി ഉയരമുള്ള പുരുഷൻ്റെ വിഡിയോയാണ് ഫാമിലെ ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. എന്നാൽ ഇയാൾ ആരാണെന്ന് തിരിച്ചറിയാനായില്ല.
ഫാമിലെ കറവക്കാരൻ അക്രമിയെ നേരിട്ടു കാണുകയും ചെയ്‌തിട്ടുണ്ട്. പാത്രം വീഴുന്ന ശബ്ദം കേട്ടാണ് ഉറങ്ങിക്കിടന്ന കറവക്കാരൻ ഫാമിലെത്തിയത്. അതേസമയം വാഹനത്തിലാണ് അക്രമി ഫാമിനു സമീപത്ത് വരെ എത്തുന്നതെന്നും ഉടമ പറഞ്ഞു. അതേസമയം പ്രതിയെ കണ്ടത്താനുള്ള ശ്രമത്തിലാണ് പോലീസ്.
‘സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുന്നു’; പിണറായി വിജയൻ
ഇടുക്കിയിൽ കനത്ത മഴ; വട്ടവടയിൽ മണ്ണിടിഞ്ഞ് ഷെഡ് തകർന്നുവീണ് രണ്ട് പേർ മരിച്ചു