Wednesday, 23 September 2026
‘Honest storytelling is a powerful means of change
06:16:10 AM IST
Kerala

‘കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റമാണ്, ജനങ്ങൾക്കൊരു തെറ്റുപറ്റി’; മു​ഹമ്മദ് റിയാസ്

ന്യൂസ് ഡെസ്ക് 17 August 2026, 12:02 pm
SHARE

കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റമാണെന്ന് മുൻമന്ത്രിയും സിപിഐഎം നേതാവുമായ മുഹമ്മദ് റിയാസ്. കേരളത്തിൽ പത്തുകൊല്ലം എൽഡിഎഫ് സ്വീകരിച്ചത് തല ഉയർത്തിപിടിച്ചുള്ള നിലപാടുകളായിരുന്നു എന്ന് പറഞ്ഞ മു​ഹമ്മദ് റിയാസ് ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രമാണെന്നും എന്നാൽ ജനങ്ങൾക്കൊരു തെറ്റുപറ്റി എന്നും പറഞ്ഞു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പറയുന്നു മഴ കാരണം റോഡിൽ കുഴി ഉണ്ടാകുന്നവെന്ന്. ആരോഗ്യമന്ത്രി പകർച്ചവ്യാധിക്ക് കാരണം മഴയെ പഴിക്കുന്നു. വൈദ്യുതി വകുപ്പ് മന്ത്രി മഴ ഇല്ലാത്തതിനാൽ വൈദ്യുതി നിയന്ത്രണമെന്നും പറയുന്നുവെന്നും മു​ഹമ്മദ് റിയാസ് പരിഹസിച്ചു. വൈദ്യുതി മേഖലയിലെ സർക്കാറിന്റെ മിസ് മാനേജ്മെന്റ് ആണ് ഇന്നത്തെ വൈദ്യുതി നിയന്ത്രണത്തിന് കാരണമെന്ന് റിയാസ് കുറ്റപ്പെടുത്തി.

മുമ്പ് ഇത്തരം പ്രതിസന്ധികൾ ഉണ്ടായപ്പോൾ കഴിഞ്ഞ സർക്കാർ അത്‌ പരിഹരിച്ചു. നമ്മൾക്ക് ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിന് കർണാടകയ്ക്ക് വൈദ്യുതി ലഭിച്ചിട്ടുണ്ട്. എന്തുകൊണ്ട് കേരളത്തിന് ലഭിക്കുന്നില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വൈദ്യുതി നിയന്ത്രണം കാരണം രണ്ട് ജീവനുകളാണ് നഷ്ടമായത്. ഇവർ വൈദ്യുതി മേഖലയിലെ വിഡി സതീശൻ സർക്കാരിന്റെ മിസ്സ് മാനേജ്മെന്റ് രക്തസാക്ഷികളാണെന്ന് റിയാസ് പറഞ്ഞു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →