Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:40 PM IST
National

‘ട്രാഫിക് സിഗ്നലുകളിൽ ത്രിവർണ്ണ പതാക വിൽക്കുന്ന കുട്ടികളുള്ള ഇന്ത്യയല്ല, അതുമായി സ്‌കൂളിലേക്ക് പോവുന്ന കുട്ടികളുള്ള ഇന്ത്യയാണ് നമുക്ക് വേണ്ടത്’ : അഭിജീത് ദീപ്കെ

ന്യൂസ് ഡെസ്ക് 14 August 2026, 12:12 pm
SHARE

താൻ ആഗ്രഹിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള ശക്തമായ ഒരു കാഴ്ചപ്പാട് പങ്കുവെച്ച് സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ. കുട്ടികളെയും അവരുടെ ഭാവിയെയും കുറിച്ച് സംസാരിക്കവേ, ഒരു കുട്ടിയും ട്രാഫിക് സിഗ്നലിൽ നിന്ന് ത്രിവർണ്ണ പതാക വിൽക്കേണ്ട അവസ്ഥയിലാകാൻ പാടില്ലെന്ന് ദിപ്കെ പറഞ്ഞു.

‘ട്രാഫിക് സിഗ്നലുകളിൽ ത്രിവർണ്ണ പതാക വിൽക്കുന്ന കുട്ടികളുള്ള ഇന്ത്യയല്ല, അതുമായി സ്‌കൂളിലേക്ക് പോവുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യുന്ന കുട്ടികളുള്ള ഇന്ത്യയാണ് നമുക്ക് വേണ്ടത്’ എന്നാണ് അഭിജീത് ദിപ്കെ പറഞ്ഞത്.

2047-ൽ സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷത്തിലേക്ക് ഇന്ത്യ അടുക്കുമ്പോൾ, കുട്ടികളുടെ ദാരിദ്ര്യം, വിദ്യാഭ്യാസത്തിനുള്ള അവസരം തുടങ്ങിയ വിഷയങ്ങളിലുള്ള ഗൗരവമേറിയ ആശങ്കകളാണ് അഭിജീത്തിന്റെ സന്ദേശം ഉയർത്തിക്കാട്ടുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →