Tuesday, 22 September 2026
‘Honest storytelling is a powerful means of change
07:40:44 AM IST
Kerala

മൊബൈൽ ഫോൺ ഉപയോഗം വിലക്കി ‘ഞാൻ കാശിക്ക് പോകുന്നു’ കണ്ണൂരിൽ കത്തെഴുതിവച്ച് 17കാരൻ നാടുവിട്ടു

ന്യൂസ് ഡെസ്ക് 11 August 2026, 11:13 am
SHARE

കണ്ണൂരിൽ മൊബൈൽ ഗെയിം കളിക്കുന്നത് തടഞ്ഞതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥി വീട് വിട്ടിറങ്ങി. പെരിങ്ങത്തൂർ സ്വദേശി ശിവസൂര്യയെയാണ് ഓഗസ്റ്റ് എട്ട് മുതൽ കാണാതായത്. കുട്ടിയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ചൊക്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടിരുന്ന ശിവസൂര്യയ്ക്ക് ഗെയിമുകളിലൂടെ പണം നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതിനെ തുടർന്ന് വീട്ടിൽ തർക്കങ്ങളുണ്ടാകുകയും പിതാവ് ജിഗീഷ് കുട്ടിയുടെ കൈയിൽനിന്ന് മൊബൈൽ ഫോൺ വാങ്ങിവെക്കുകയും ചെയ്തിരുന്നു. പിന്നാലെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് കത്തെഴുതിവെച്ചാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്.

“ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള കാലം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും” എന്നാണ് കുട്ടി എഴുതിവെച്ച കത്തിൽ പറയുന്നത്. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ശിവസൂര്യ അച്ഛനൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ കണ്ടെത്തുന്നതിനായി ചൊക്ലി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →