‘സർക്കാരിന് ചെയ്യാൻ കഴിയുന്നതിൽ പരമാവധി ചെയ്യും, എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ല’; മുഖ്യമന്ത്രി നീണ്ടകരയിൽ
മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടിലെത്തി. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പം കുടുംബത്തെ സന്ദർശിച്ചു. ഗൗതമിനെ കാണാതായി പത്താം നാളാണ് മുഖ്യമന്ത്രി ഇവിടെയെത്തുന്നത്. ഗൗതമിന്റെ അമ്മ രേഷ്മയുമായി മുഖ്യമന്ത്രി സംസാരിച്ചു. ആശങ്കകളും പരാതികളും കുടുംബം മുഖ്യമന്ത്രിയുമായി പങ്കുവച്ചു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആർക്കും സംഭവിക്കാൻ പാടില്ലാത്ത ദുരന്തം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ ആണ് തിരച്ചിൽ നടക്കാതെ പോയത്. സർക്കാരിന് ചെയ്യാൻ കഴിയുന്നതിൽ പരമാവധി ചെയ്യും. ഭരണകൂടത്തോടല്ലേ പ്രതിഷേധിക്കാൻ സാധിക്കൂ, അവരുടെ അമർഷത്തിൽ തെറ്റ് കാണുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസ്; പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് സർക്കാർ
രാഹുലിന്റെ ചോരയ്ക്ക് ദാഹിച്ച ഇ.ഡിക്ക് കേരളത്തിൽ റെഡ് കാർപെറ്റ്; സംഘപരിവാറിനായി ഇടതുപക്ഷത്തെ വേട്ടയാടാൻ വി.ഡി സതീശൻ