‘യൂണിഫോം വാങ്ങാനായി സഹപ്രവർത്തകർ നൽകിയ 7 ലക്ഷം രൂപ തട്ടി എടുത്ത് ഓൺലൈനായി ചീട്ട് കളിച്ചു’; പൊലീസുകാരനെതിരെ കേസ്
തിരുവനന്തപുരത്ത് സഹപ്രവർത്തകരിൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത പൊലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ കൃഷ്‌ണക്കെതിരെയാണ് കേസ്. സംഭവത്തിൽ പേരൂർക്കട പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ പണം തട്ടി എടുക്കുകയായിരുന്നു.
ഈ പണം ശംഭു ഓൺലൈനായി ചീട്ട് കളിച്ച് കളഞ്ഞെന്നും എഫ്ഐആറിൽ പറയുന്നു. എസ്എപി ബറ്റാലിയനിലെ കെഎപി-3, കെഎപി-5 എന്നിവിടങ്ങളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്ന് യൂണിഫോം മെറ്റീരിയൽ വാങ്ങുന്നതിനും യൂണിഫോം സ്റ്റിച്ചിങ്ങിനുമായി പണം ശേഖരിച്ചെന്നാണ് എഫ്‌ഐആറിലെ വിവരം.
യൂണിഫോം കമ്മിറ്റി അംഗമായ പ്രതി എസ്എപിയിലെ ഡ്രൈ കാന്റീനിലും വിൽസൺ അലൈഡ് പൊലീസ് യൂണിഫോം സൊസൈറ്റിയിലും പണം അടയ്ക്കാമെന്ന് പറഞ്ഞാണ് ട്രെയിനികളിൽ നിന്നും പണം വാങ്ങിയത്. 2026 ജൂലൈ 3 മുതൽ 13 വരെ നിരവധി പോലീസ് റിക്രൂട്ട് ട്രെയിനികളിൽ നിന്ന് പണം പ്രതിയുടെ ഫോൺ നമ്പറിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു.
‘സംസ്ഥാന സർക്കാർ ആർഎസ്എസ് അജണ്ടയ്ക്ക് കീഴ്പ്പെടുന്നു’; പിണറായി വിജയൻ
ഇടുക്കിയിൽ കനത്ത മഴ; വട്ടവടയിൽ മണ്ണിടിഞ്ഞ് ഷെഡ് തകർന്നുവീണ് രണ്ട് പേർ മരിച്ചു