Tuesday, 22 September 2026
‘Honest storytelling is a powerful means of change
09:39:34 AM IST
Kerala

​ഒളിവിലിരുന്നത് അഭിഭാഷകയുടെ ഫ്ലാറ്റിൽ; ആഭ്യന്തര മന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി പിടിയിൽ

Saj Kurian 9 August 2026, 8:11 am
SHARE

കണ്ണൂർ: ആഭ്യന്തര മന്ത്രിയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ.

കണ്ണൂർ ടൗണിലെ ഒരു അഭിഭാഷകയുടെ ഫ്ലാറ്റിൽ ഒളിവിൽ കഴിയവെയാണ് അർജുനെ പൊലീസ് നാടകീയമായി പിടികൂടിയത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.


​ഇന്നലെ ഉച്ചയോടെയാണ് അർജുൻ ആയങ്കി കണ്ണൂരിലെത്തിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടർന്ന് ടൗണിലുള്ള അഭിഭാഷകയുടെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.


​പൊലീസിനെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അർജുൻ ആയങ്കിയുടെ പ്രവർത്തനങ്ങൾ നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന ഗുരുതരമായ കേസിൽ പൊലീസ് പിടിവീഴുന്നത്.

വരും മണിക്കൂറുകളിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യും. തുടർന്ന് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

s
Saj Kurian
View all posts →