24 മണിക്കൂറിൽ രണ്ട് ജില്ലകളിൽ തീവ്രമഴ: ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാളെ മുതൽ മഴ കുറയും
കേരളത്തിൽ മഴയുടെ ശക്തി കുറയുന്നു. ഇന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനിടെ കാസര്‍കോടും കണ്ണൂരും കോഴിക്കോടിന്റെയും വയനാടിന്റെയും ചില ഭാഗങ്ങളിലും മാത്രമാണ് ശക്തവും തീവ്രവുമായ മഴ ലഭിച്ചത്.
ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്ന കണ്ണൂരിലും കാസര്‍കോടിന്റെ ഒറ്റപ്പെട്ട ചില പ്രദേശങ്ങളിലും മാത്രമാണ് തീവ്രമഴ പെയ്തത്. ബാക്കി ജില്ലകളില്‍ നേരിയതും ഇടത്തരവുമായ മഴയാണ് ലഭിച്ചത്.
ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ബാക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൂപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം; ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം, ഒരു മാസത്തിനിടെ മേഖലയിൽ മൂന്നാമത്തെ മരണം
വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസ്; പ്രോസിക്യൂഷൻ അനുമതി വേണ്ടെന്ന് സർക്കാർ