Monday, 21 September 2026
‘Honest storytelling is a powerful means of change
06:58:42 AM IST
Kerala

കൊച്ചിയിൽ പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം; ഭൂമി തരം മാറ്റാൻ സർക്കാർ അനുമതി

ന്യൂസ് ഡെസ്ക് 8 August 2026, 1:30 pm
SHARE

എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയത്തിന് കേരള സർക്കാർ ഔദ്യോഗിക അനുമതി നൽകി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ചെങ്ങമനാട് വില്ലേജിലെ 10.1312 ഹെക്ടർ ഭൂമി തരംമാറ്റാൻ കൃഷിവകുപ്പ് ഉത്തരവിറക്കി. 2008ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 10(2) പ്രകാരമാണ് നടപടി.

കേരള സ്പോർട്സ് നയം 2023, കേരള സ്പോർട്സ് ആക്ട് 2025, കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് സ്കീം 2025 എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതിയെ ‘പൊതു ആവശ്യം’ ആയി പരിഗണിച്ചാണ് അനുമതി നൽകിയിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണവും ജലസംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള നിർബന്ധ വ്യവസ്ഥകളും സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.

കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച അപേക്ഷ സംസ്ഥാനതല സമിതി വിശദമായി പരിശോധിച്ച് ഭൂമി തരംമാറ്റത്തിന് ശുപാർശ ചെയ്തിരുന്നു. എന്നാൽ നിയമപരമായ സാങ്കേതിക തടസ്സങ്ങളെ തുടർന്ന് അപേക്ഷ അംഗീകരിക്കപ്പെട്ടിരുന്നില്ല.

s
ന്യൂസ് ഡെസ്ക്
View all posts →