‘ആരും ആശങ്കപ്പെടേണ്ടതില്ല, ഞാൻ നിങ്ങളോടൊപ്പമുണ്ട്’: പ്രതിപക്ഷത്ത് നിന്ന് എൻഡിഎയിലെത്തിയ എംപിമാർക്ക് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി
പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻഡിഎ സഖ്യത്തിൽ ചേർന്ന പുതുതായി എത്തിയ എംപിമാർക്ക് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസിൽ നിന്നും ശിവസേന ഉദ്ധവ് വിഭാഗത്തിൽ നിന്നും എൻഡിഎയിലെത്തിയ എംപിമാർക്കായി സംഘടിപ്പിച്ച പ്രത്യേക പ്രഭാതഭക്ഷണ വിരുന്നിലാണ് പ്രധാനമന്ത്രി പ്രധാനമന്ത്രി ഉറപ്പ് നൽകിയത്.
“ആരും ആശങ്കപ്പെടേണ്ടതില്ല, ഞാൻ നിങ്ങളുടെ ഒപ്പമുണ്ട്. എൻ.ഡി.എ ഒരു വലിയ കുടുംബമാണ്, ഒപ്പമുള്ള ഓരോ ഘടകകക്ഷിയേയും ഞങ്ങൾ ചേർത്തുപിടിക്കും’ എന്ന് പ്രധാനമന്ത്രി സത്കാരത്തിനിടെ എംപിമാരോട് വ്യക്തമാക്കി.
എൻഡിഎയിൽ എല്ലാവർക്കും അർഹമായ ബഹുമാനവും അവസരങ്ങളും ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റിലെ ചർച്ചകളിൽ സജീവമായി പങ്കെടുക്കണമെന്നും പാർലമെന്ററി ചരിത്രവും നിയമങ്ങളും വായിച്ചു മനസ്സിലാക്കണമെന്നും പുതിയ എംപിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
തൃണമൂൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് രൂപീകരിച്ച എൻസിപി(ഐ)യിലെ 20 എംപിമാരും, ഉദ്ധവ് താക്കറെ വിഭാഗത്തിൽ നിന്ന് മാറി ഷിൻഡെ ശിവസേനയിൽ ചേർന്ന 6 എംപിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. ശിവസേനയിലെ എംപിമാരോട് മറാഠി ഭാഷയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുടങ്ങുക വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെയുള്ള പീക്ക് സമയങ്ങളിൽ
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന