Sunday, 20 September 2026
‘Honest storytelling is a powerful means of change
11:13:49 AM IST
Kerala

‘കേരളത്തിലേക്ക് പോകരുത്, എന്റെ ധാരണകളെല്ലാം തകർന്നു’; വൈറലായി അമേരിക്കൻ ബ്ലോഗറുടെ വിഡിയോ

SHARE

സമൂഹമാധ്യമങ്ങളിൽ വൈറലായി അമേരിക്കൻ ബ്ലോഗറുടെ വിഡിയോ. ‘കേരളത്തിലേക്ക് പോകരുത്’ എന്ന തലക്കെട്ടിൽ ചെയ്‌ത വിഡിയോ കഴിഞ്ഞ ദിവസമാണ് പോസ്‌റ്റ് ചെയ്തതത്. ഇതുവരെ രണ്ട് മില്യണിന് മുകളിൽ ആളുകളാണ് വിഡിയോ കണ്ടത്. അമേരിക്കയിൽ നിന്നുള്ള സഞ്ചാരിയായ ചാർലി ഇവാൻസിൻ്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

മനോഹരമായ ഒരു അടിക്കുറിപ്പോടു കൂടിയാണ് ചാർലി വിഡിയോ പങ്കുവച്ചത്. ‘ഈ സ്‌ഥലം എത്ര വൃത്തിയുള്ളതാണെന്നും എല്ലാവരും ഇവിടെ എത്ര നന്നായി ഇടപഴകുന്നുവെന്നും കണ്ട് അദ്ഭുതപ്പെട്ടു പോയി’ എന്ന വിശേഷണത്തോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മികച്ച മനുഷ്യരാണ് ഇവിടെയുള്ളത്. ആരോഗ്യസംരക്ഷണം, ആയുർവേദം എന്നിവയുടെ കാര്യത്തിൽ കേരളം ലോകോത്തരമാണെന്നും വിശേഷിപ്പിക്കുന്നു.

കഴിഞ്ഞ ആറു മാസമായി ഉത്തരേന്ത്യയിൽ യാത്ര ചെയ്യുകയായിരുന്ന ചാർലി, കേരളത്തെക്കുറിച്ചുള്ള തൻ്റെ ധാരണകൾ എല്ലാം തകർന്നു പോയെന്ന് വ്യക്തമാക്കിയാണ് വിഡിയോ ആരംഭിക്കുന്നത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്‌തമാക്കുന്നത് പ്രധാനമായും നാല് കാര്യങ്ങൾ ആണെന്നാണ് ചാർലി പറയുന്നത്. തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട നാട് കേരളമാണെന്ന് പറഞ്ഞുകൊണ്ടാണ് ചാർലിയുടെ വിഡിയോ അവസാനിക്കുന്നത്. ജൂലൈ 28ന് കേരളത്തിലെ തന്റെ യാത്ര തുടങ്ങിയ ചാർലി ഇവാൻസ് ഒക്ടോബർ 25 വരെ ആ യാത്ര ഇവിടെ തുടരും.

View this post on Instagram

A post shared by Charlie Evans| American in Asia🇺🇸 (@charlieewanders)

s
ആൻ മരിയ കെ ജോസ്
View all posts →