Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:05 PM IST
Kerala

‘ഏത് വിജയ് സർക്കാർ ആയാലും ഈ തീരുമാനം നടപ്പാക്കാൻ പറ്റില്ല’; മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കരുതെന്ന് എം എം മണി

ന്യൂസ് ഡെസ്ക് 7 August 2026, 1:27 pm
SHARE

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കരുതെന്ന് മുൻമന്ത്രി എം എം മണി. മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർത്തും എന്ന തമിഴ്നാടിന്റെ പ്രഖ്യാപനത്തിൽ പ്രതികരിക്കുകയായിരുന്നു എം എം മണി. തമിഴ്നാട് സർക്കാരിന് തീരുമാനമെടുത്ത് അവിടെ വെക്കാനേ സാധിക്കു എന്നും ഏതു വിജയ് സർക്കാർ ആയാലും ഈ തീരുമാനം നടപ്പാക്കാൻ പറ്റില്ല എന്നും എം എം മണി പറഞ്ഞു.

നിലവിലുള്ള ജലനിരപ്പ് ഉയർത്താൻ കേരളം അനുവദിക്കരുതെന്ന് പറഞ്ഞ എം എം മണി, തമിഴ്നാടിന് ഇപ്പോൾ കൊടുക്കുന്ന അളവിൽ വെള്ളം കൊടുക്കണമെന്നും കൂട്ടിച്ചേർത്തു. കേരളത്തിൻറെ സുരക്ഷയ്ക്കും പ്രാധാന്യം നൽകണമെന്നും എം എം മണി കൂട്ടിച്ചേർത്തു. അതേസമയം ഇടുക്കിയിലെ 3 താലൂക്കുകൾ തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന പ്രചരണത്തിലും എം എം മണി പ്രതികരിച്ചു. പച്ച മലയാളത്തിൽ പറഞ്ഞാൽ അത് കയ്യിൽ വച്ചാൽ മതിയെന്ന് എ എം മണി പറഞ്ഞു.

അതിനിടെ മുല്ലപ്പെരിയാർ ഷട്ടർ നാളെ തുറക്കും. കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടും. മന്ത്രി സിടിആർ നിർമൽ കുമാർ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിയ്ക്കായാണ് ജലം ലഭ്യമാക്കുന്നത്. സാധാരണ ജൂൺ ഒന്നിനാണ് ഷട്ടർ തുറക്കുക. ഇത്തവണ നീരൊഴുക്ക് കുറഞ്ഞതിനാലാണ് രണ്ട് മാസത്തിലധികം വൈകിയത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്നായിരുന്നു ഇന്നലെ അവതരിപ്പിച്ച വിജയ് സർക്കാറിന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം.

Read More
s
ന്യൂസ് ഡെസ്ക്
View all posts →