Friday, 11 September 2026
‘Honest storytelling is a powerful means of change
08:24:45 PM IST
Kerala

സ്വർണ വില ഇന്നും താഴേക്ക്.. വെള്ളി വിലയും ഇടിഞ്ഞു; ഇന്നത്തെ നിരക്കറിയാം

ന്യൂസ് ഡെസ്ക് 17 July 2026, 10:30 am
SHARE

സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വീണ്ടും ഇടിവ്. കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 13,065 രൂപയും പവന് 1,04,520 രൂപയും ആയതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

ഇന്നലെ സ്വർണം ഗ്രാമിന് 25രൂപ കുറഞ്ഞ് 13,135 ഉം പവന് 200 കുറഞ്ഞ് 1,05,080 ഉം രൂപയായിരുന്നു വില. നാലുദിവസത്തെ ഇടവേളക്ക് ശേഷം ബുധനാഴ്ച സ്വർണവിലയിൽ വർധവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമായിരുന്നു കൂടിയത്.

അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയും ഇടിഞ്ഞു. നിലവിൽ ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2300 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →