Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:23 PM IST
National

മൂന്ന് വർഷത്തിനിടെ സർക്കാർ ഖജനാവിൽ കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കാൻ ചെലവിട്ടത് 92 കോടി, ഈ ധൂർത്ത് അവസാനിപ്പിക്കണം: സിജെപി

ന്യൂസ് ഡെസ്ക് 24 August 2026, 11:15 am
SHARE

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാർ ഖജനാവിൽ നിന്ന് കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി ചെലവഴിച്ചത് 92 കോടി രൂപയെന്ന് കണ്ടെത്തൽ. സിജെപിയാണ് കണക്കുകൾ പുറത്തുവിട്ടത്. വിവരാവകാശ നിയമപ്രകാരമാണ് ഇത് ലഭിച്ചത്. രാജ്യത്ത് സാധാരണക്കാർ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം വലയുമ്പോൾ നടക്കുന്ന ഈ ധൂർത്ത് അവസാനിപ്പിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.

കഴിഞ്ഞ 12 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മന്ത്രിമന്ദിരങ്ങളുടെ പരിപാലനത്തിനായി ചെലവഴിച്ച ആകെ തുക 547.68 കോടി രൂപയാണെന്നും സിജെപി ചൂണ്ടിക്കാട്ടി. വസതികളിലെ പുതിയ മാറ്റങ്ങൾ വരുത്തുന്നതിനും വേണ്ടി ഈ ഭീമമായ തുക ചെലവഴിച്ചിട്ടുണ്ട്. ഇത് പൊതുപണത്തിന്റെ നഗ്നമായ ദുർവിനിയോഗമാണെന്ന് സംഘടന ആരോപിച്ചു.

സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സിജെപി ‘ആഡംബര ഭവനങ്ങൾ മോടിപിടിപ്പിക്കുന്നത് നിർത്തുക’ എന്ന മുദ്രാവാക്യമുയർത്തി ഒരു ഒപ്പുശേഖരണ കാമ്പെയ്‌നും ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ പണം ഇത്തരത്തിൽ പാഴാക്കുന്നത് അവസാനിപ്പിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് ലക്ഷ്യം.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയും ദാരിദ്ര്യത്തിലൂടെയും കടന്നുപോകുമ്പോൾ കോടിക്കണക്കിന് രൂപ മന്ത്രിമാരുടെ വസതികൾക്കായി ചെലവഴിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് സിജെപി പ്രസ്താവനയിൽ പറയുന്നു. സർക്കാർ പൊതുപണം എങ്ങനെ വിനിയോഗിക്കുന്നുവേന്നതിൽ കൃത്യമായ ഉത്തരവാദിത്തം ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സിജെപി വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →