അചിന്തനീയം ചിന്തയുടെ വഴികള്‍

സത്യത്തില്‍ സി പി എമ്മില്‍ ഏതാണ്ട് മുക്കാല്‍ പങ്ക് പേരും ചിന്താ ജെറോമുമാരാണ്.അവരൊന്നും പി എച്ച് ഡി പ്രബന്ധങ്ങള്‍ സര്‍വ്വകലാശാലകളില്‍ സമര്‍പ്പിക്കാത്തത് കൊണ്ട് അനുപമമായ ആ കഴിവുകള്‍ നമുക്ക് ദൃശ്യമാകുന്നില്ലന്നേയുളളു. കേരളത്തിലെ സര്‍വ്വകലാശാലകളിലെ വി സി മാരും പ്രോ വി സിമാരും വകുപ്പ് തലവന്‍മാരും ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരത്തിലും താഴേ വരണമെന്ന് സി പി എം നിര്‍ബന്ധം പിടിക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസിലായിട്ടുണ്ടോ? ഒരു പി എച്ച് ഡി പ്രബന്ധം പോലും വായിച്ച് നോക്കി വിലയിരുത്താന്‍ കഴിയുന്നവരാകരുത് അവര്‍ എന്ന നിര്‍ബന്ധ ബുദ്ധി പാര്‍ട്ടിക്കുള്ളത് കൊണ്ട് തന്നെയാണ്. ചങ്ങമ്പുഴയുടെ വാഴ വൈലോപ്പിള്ളിയുടെ പറമ്പിലേ കുലക്കുകയുള്ളുവെന്ന് പാര്‍ട്ടി തിരുമാനിച്ചാല്‍ ഒരു വി സിക്കും അക്കാദമിക് കൗണ്‍സിലിനും അതിനപ്പുറം പറയാന്‍ കഴിയാത്തതും അതുകൊണ്ടാണ്.

സി പിഎമ്മിന്റെ കലാസാഹിത്യസാംസ്‌കരിക സംഘടനയായ പു ക സ അഥവാ പുരോഗമന സാഹിത്യ സംഘത്തിന്റെ അധ്യക്ഷനായിരുന്നു മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍. ചിന്താ ജെറോം ജനിക്കുന്നതിന് മുമ്പെ തന്നെ വൈലോപ്പിള്ളി കഥാവശേഷനായി അല്ലങ്കില്‍ താന്‍ എഴുതിയതെല്ലാം കത്തിച്ചു കളഞ്ഞ് അദ്ദേഹം നാടുവിടുമായിരുന്നു.ചിന്തയുടെ ഗവേഷണ പ്രബന്ധത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ കടന്നുവരാതിരുന്നത് നന്നായി, അല്ലങ്കില്‍ ചെമ്മീന്‍ എഴുതിയത് രവീന്ദ്രനാഥ ടാഗോര്‍ ആണെന്ന് പോലും ആ പ്രബന്ധത്തില്‍ വായിക്കേണ്ടി വന്നേനെ.

ചിന്താ ജെറോം ഒരു വ്യക്തിയല്ല പ്രതിഭാസമാണ്, സമകാലീന സി പി എമ്മില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഒരു പകുതി ചിന്താ ജെറോമെങ്കിലും ആകണം. നിങ്ങള്‍ പ്രബന്ധത്തില്‍ എന്തെഴുതിയെന്നതല്ല വിഷയം നിങ്ങള്‍ക്ക് പി എച്ച് ഡി കിട്ടിയോ എന്നതാണ് വിഷയം. നിങ്ങള്‍ ഏതെങ്കിലും കമ്മീഷന്റെ ചെയര്‍മാനോ ചെയര്‍പേഴസ്‌ണോ ആണോ എന്നതല്ല വിഷയം നിങ്ങള്‍ക്ക് കിട്ടാനുള്ള ശമ്പളവും ആനുകൂല്യങ്ങളും കുടിശികയും കൃത്യമായി അണ പൈസ വ്യത്യാസമില്ലാതെ സര്‍ക്കാരില്‍ നിന്നും വാങ്ങിച്ചോ എന്നതാണ് വിഷയം, ഈ മനോഭാവത്തെയാണ് ചിന്താ ജെറോം എന്ന് നമ്മള്‍ വിളിക്കുന്നത്.

കേരള സര്‍വ്വകലാശാലയുടെ പ്രൊവൈസ് ചാന്‍സലറായിരുന്ന ഡോ. അജയകുമാറിന്റെ കീഴിലാണ് വര്‍ഷങ്ങള്‍ എടുത്ത് ചിന്താജെറോം ഗവേഷണം പൂര്‍ത്തിയാക്കി ബിരുദം നേടിയത്. ഡോക്ടറേറ്റ് നേടാന്‍ ചിന്ത തെരെഞ്ഞെടുത്ത വിഷയമാണ് അതിലേറെ രസകരം നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്നതാണ് വിഷയം. നവ ലിബറല്‍ കാലഘട്ടത്തിന് മുമ്പുള്ള മലയാളത്തിലെ കച്ചവട സിനിമ എങ്ങിനെയായിരുന്നു, അതിന്റെ പ്രത്യയശാസ്ത്ര അടിത്തറ എന്തായിരുന്നുവെന്നൊക്കെ ഏതെങ്കിലും വിദഗ്ധ സമിതി ഈ ഗവേഷണ ബിരുദം നല്‍കുന്നതിന് മുമ്പ് ചിന്തയോട് ചോദിച്ചു കാണുമോ? കാണാന്‍ വഴിയില്ല. കമ്യുണിസം വിഭാവനം ചെയ്ത ജാതിരഹിത കാഴ്്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നാണ് ചി്ന്തയുടെ പ്രബന്ധത്തിന്റെ സാരം . അത് കൊണ്ടായിരിക്കും ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയ ഉടനെ രഞ്ജിത്തിനെ കമ്യുണിസ്റ്റ് സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാക്കിയത്.

ചങ്ങമ്പുഴക്ക് മാത്രമേ വാഴ വയ്കാവൂ വൈലോപ്പള്ളി വാഴ വച്ചാല്‍ പുളിക്കമോ എന്നൊക്കെ ചോദിച്ചു കൊണ്ടു കാപ്‌സ്യുള്‍ ഫാക്ടറികള്‍ സടകുഴഞ്ഞ് എഴുന്നേറ്റുകഴിഞ്ഞു. ചിന്തിച്ചാല്‍ ഒരു അന്തവുമില്ല ചിന്തിച്ചില്ലങ്കിലോ ഒരു കുന്തവുമില്ല എന്ന ട്രാക്കിലാണ് അന്തം കമ്മികള്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ വിതരണം ചെയ്യുന്നത്, അത് പി എച്ച് ഡിയായാലും പച്ചക്കറി കിറ്റായാലും ഉള്ളടക്കം ചോദ്യം ചെയ്യാന്‍ പാടില്ല എന്നാണ് പി ബി യുടെ നിര്‍ദേശം. സി പി എം ഭരിക്കുമ്പോള്‍ പി ബിയുടെ നിയമമെന്നാല്‍ പ്രപഞ്ച നിയമമാണ്.

ചങ്ങമ്പുഴയുടെ കവിതകള്‍ ജീര്‍ണ്ണതയുടെ സാക്ഷ്യ പത്രങ്ങളാണെന്നും, അതു കൊണ്ട് അദ്ദേഹം കവിത എഴുത്ത് നിര്‍ത്തണമെന്നും ടി കെ രാമകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന തൃപ്പൂണിത്തുറ മഹാത്മാ വായനശാല ഭരണ സമിതി ചങ്ങമ്പുഴ ജീവി്്ച്ചിരിക്കുന്ന കാലത്ത് തന്നെ പ്രമേയം പാസാക്കിയിരുന്നു. പിന്നീട് ഇതേ ടി കെ രാമകൃഷ്ണന്‍ മൂന്ന് എല്‍ ഡി എഫ് മന്ത്രി സഭകളില്‍ മന്ത്രിയായി. അതില്‍ രണ്ട് മന്ത്രി സഭകളിലും സാംസ്‌കാരിക വ്കുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. പിന്നീട് സി പി ശ്രീധരന്‍ ഇതിനെക്കുറിച്ച് പറഞ്ഞത് കേരളത്തില്‍ ആയത് കൊണ്ട് ചങ്ങമ്പുഴക്കെതിരെ പ്രമേയമേ പാസാക്കിയുള്ളു. സോവിയറ്റ് യൂണിയനിലായിരുന്നെങ്കില്‍ അങ്ങേരെ തന്നെ പാസാക്കിക്കളഞ്ഞേനെ എന്നാണ്.

ടി കെ രാമകൃഷ്ണനെ വച്ചു നോക്കുമ്പോള്‍ ചിന്താ ജെറോമൊക്കെ എന്ത്, അപ്പോള്‍ വാഴ വച്ചത് സോറി വാഴക്കുല എഴുതിയത് വൈലോപ്പിള്ളി തന്നെ , ലാല്‍സലാം

Latest Stories

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി