Tuesday, 11 August 2026
‘Honest storytelling is a powerful means of change
06:17:15 PM IST
National

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിപക്ഷ പ്രതിഷേധം; അനുനയ നീക്കവുമായി കേന്ദ്രസർക്കാർ, രാഹുൽ ഗാന്ധിയുമായി ചർച്ചയ്ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ അനുനയ നീക്കവുമായി കേന്ദ്രസർക്കാർ. രാഹുൽ ഗാന്ധിയുമായി ചർച്ചയ്ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തി. പൊലീസിന്റെ അനുനയനീക്കത്തിന് വഴങ്ങാൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ തയ്യാറായില്ല. തുടർന്നാണ് കേന്ദ്രമന്ത്രി സ്ഥലത്തെത്തിയത്. കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി ഗോവിന്ദ് മോഹനും കേന്ദ്രമന്ത്രിക്കൊപ്പം എത്തി. ഡൽഹി പോലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. പ്രധാനമന്ത്രി, കേന്ദ്ര വിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരുടെ രാജി ആവശ്യപ്പെട്ട്, പ്രതീകാത്മകമായി കൈകൾ ബന്ധിച്ചായിരുന്നു പ്രതിഷേധം. കേരളാ-കർണാടക മുഖ്യമന്ത്രിമാർ സമരത്തിന്റെ ഭാഗമായി. പ്രതിഷേധിച്ച എം പിമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →