'ചെറിയ കളിയല്ല' വവ്വാലുകള്‍, കേരളത്തിന് പിന്നാലെ മധ്യപ്രദേശിലും സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു 

നിപയുടെ പേരില്‍ കേരളത്തെ ഒരു മാസത്തോളം മുള്‍മുനയില്‍ നിര്‍ത്തിയ വവ്വാലുകള്‍ അങ്ങ് മധ്യപ്രദേശിലും ആളുകളുടെ ഉറക്കം കെടുത്തുന്നു. കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിലനില്‍പ്പ് വരെ അപകടത്തിലാക്കുന്നു ഇവിടെ വവ്വാലുകള്‍. തുടര്‍ച്ചയായും മുന്നറിയിപ്പില്ലാതെയും മാസങ്ങളായി തുടരുന്ന പവ്വര്‍കട്ടാണ് 46 ഡിഗ്രിയില്‍ വെന്തുരുകുന്ന സംസ്ഥാനത്തിന് തലവേദനയാകുന്നത്.

ഇതിന് കാരണമായിട്ട് വൈദ്യതി വകുപ്പ് കണ്ടെത്തിയിരിക്കുന്ന കാരണമാകട്ടെ വവ്വാലുകളും. ഭോപ്പാലടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രമുഖ നഗരങ്ങളിലെല്ലാം വൈദ്യുതി മുടക്കം പതിവാകാന്‍ കാരണം ടവര്‍ ലൈനുകളില്‍ തൂങ്ങിക്കിടക്കുന്ന വവ്വാലുകളാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വലിയ ലൈനുകളില്‍ തുങ്ങിക്കിടക്കുന്ന ഇവ പലപ്പോഴും ഷോര്‍ട്ട് സര്‍ക്യൂട്ടിനും പിന്നീട് പവര്‍ കട്ടിനും കാരണമാകുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. കൊടുംചൂടില്‍ കറണ്ട് ഇല്ലാതാകുന്നതോടെ ജീവിക്കാനാവാത്ത സ്ഥിതിയിലാണ് ജനങ്ങള്‍. കൊടും ചൂടത്തെ കറണ്ട് കട്ട് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപിയും തമ്മിലുള്ള പുതിയ വടംവലിയ്ക്കും കാരണമായി.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാതെ തൊടുന്യായം പറഞ്ഞ് തടി തപ്പുകയാണെന്നാണ് പ്രതിപക്ഷമായ ബിജെപി ആരോപിക്കുന്നത്. മുന്‍ ബിജെപി സര്‍ക്കാര്‍ നിലവാരം കുറഞ്ഞ ജനറേറ്ററുകള്‍ വാങ്ങിയതാണ് വിഷയങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇതിനിടെ പവ്വര്‍ സപ്ലൈ ഇടയ്ക്കിടയ്ക്ക് നിന്നു പോകാന്‍ കാരണം ട്രാന്‍സ്‌ഫോര്‍മറുകളില്‍ പരിധിക്കപ്പുറം ലോഡു വന്നതാണെന്ന് വകുപ്പ് മന്ത്രി പര്യാവ്രത് സിംഗ് പറഞ്ഞു.

വവ്വാലുകള്‍, പറയുന്നതു പോലെ ഈ വിഷയത്തില്‍ പ്രശ്‌നക്കാരല്ലെന്നും ലോഡാണ് വില്ലനെന്നുമാണ് മന്ത്രിയുടെ നിലപാട്. വവ്വാലുകളുടെ വാസം ഇന്നു ഇന്നലെയും തുടങ്ങിയതല്ലെന്നും അത് തൊടുന്യായമാണെന്നുമാണ് ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പ്രതികരിച്ചത്.

Latest Stories

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണം; ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയിലേക്ക്

അപമാനകരം, വിസിമാര്‍ പങ്കെടുക്കരുതെന്നാണ് പാര്‍ട്ടി നിലപാട്; ആര്‍ ബിന്ദുവിനെ തള്ളി എംവി ഗോവിന്ദന്‍ രംഗത്ത്

സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്; മതസംഘടനകളുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടതായി വി ശിവന്‍കുട്ടി

5 കൊല്ലത്തെ വിദേശയാത്രയ്ക്ക് 362 കോടി, പ്രധാനമന്ത്രി മോദിയുടെ വിദേശയാത്രയ്ക്ക് കേന്ദ്രം ചെലവഴിച്ചത്; ഈ വര്‍ഷം മാത്രം 67 കോടി; ആകെ സന്ദര്‍ശിച്ചത് 33 രാജ്യങ്ങള്‍

നരേന്ദ്ര മോദിയുടെ പണി നുണ പറയുന്നത്; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'ഗോവിന്ദച്ചാമി ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം സിസ്റ്റത്തിന്‍റെ പ്രശ്നം, അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ലഭിച്ചു'; വിമർശിച്ച് വി ഡി സതീശൻ

ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

ഇഞ്ചി കൃഷി നഷ്ടമായതോടെ കോഴി ഫാമിലേക്ക്; ഒടുവില്‍ ഫാമിലെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു, ഡിപ്രഷനിലേക്ക് പോയി, ഒന്നൊന്നര മാസത്തോളം കൗൺസിലിങും: തുറന്നുപറഞ്ഞ് നിഷാ സാരംഗ്

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും