കൊടകര കുഴല്‍പ്പണ കേസിലെ പ്രധാനപ്രതികള്‍ ഇപ്പോഴും പുറത്ത്; നിഗൂഢമായ പലതും പുറത്തു വരാനുണ്ടെന്ന് ഹൈക്കോടതി

കൊടകര കുഴല്‍പ്പണ കേസില്‍ നിഗൂഢമായ പലതും പുറത്തു വരാനുണ്ടെന്ന് ഹൈക്കോടതി. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് നിർണായകമായ പല വിവരങ്ങളും കണ്ടെത്താനുണ്ടെന്നും നിഗൂഢത വ്യക്തമാണെന്നും വിലയിരുത്തിയത്. ചില പ്രധാനപ്രതികള്‍ ഇപ്പോഴും പുറത്തുണ്ട്, ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി നല്‍കിയതെന്നും കേസില്‍ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പരാതിയില്‍ 25 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ അത് മൂന്നര കോടി. നേരത്തെ പദ്ധതി തയാറാക്കി നടത്തിയ കുറ്റകൃത്യമാണ് കുഴൽപണ കവർച്ച എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കേരളത്തിലേക്കു പണം കൊണ്ടുവന്നത് എവിടെ നിന്നാണെന്നോ എന്ത് ആവശ്യത്തിനാണെന്നോ കണ്ടെത്തിയിട്ടില്ല. ഇതെല്ലാം സംബന്ധിച്ച ഒട്ടേറെ കാര്യങ്ങൾ പുറത്തു വരാനുണ്ട്. കേസിൽ പല പ്രമുഖ പ്രതികളും പിടിയിലാകാനുണ്ട്. ഇവരെല്ലാം ഇപ്പോഴും പുറത്താണ്. നിരവധി സാക്ഷികളിൽനിന്നു മൊഴി ശേഖരിക്കാനുണ്ട്. പൊലീസ് അന്വേഷണത്തിൽ തിരിച്ചറിഞ്ഞ മൂന്നരക്കോടിയിൽ വലിയൊരു തുക ഇനിയും കണ്ടെത്താനും സാധിച്ചിട്ടില്ല. പ്രതികൾ ഉപയോഗിച്ചതെന്നു കരുതുന്ന മൊബൈൽ ഫോണുകളും കണ്ടെത്താനുണ്ട്. അതുകൊണ്ടുതന്നെ കേസിൽ വിശദമായ അന്വേഷണം നടക്കാനുണ്ട് എന്നു ചൂണ്ടിക്കാണിച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

പ്രധാന സാക്ഷിയെ ചോദ്യം ചെയ്യേണ്ട സാഹചര്യമുള്ളതിനാൽ ജാമ്യം നൽകുന്നത് കേസ് അട്ടിമറിക്കപ്പെടാൻ സാഹചര്യമൊരുക്കും തുടങ്ങിയ വാദമാണ് പ്രോസിക്യൂഷൻ മുന്നോട്ടു വച്ചത്. അതുകൊണ്ടു തന്നെ ജാമ്യം നൽകരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇത് അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.

അതേസമയം, കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളായേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഉള്ളവരെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പക്ഷേ പ്രതികളാക്കാന്‍ വേണ്ട തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍ കെ സുരേന്ദ്രനെ ഉള്‍പ്പെടെ കേസില്‍ സാക്ഷികളാക്കുന്നത് ഉള്‍പ്പെടെ പിന്നീട് തീരുമാനിക്കും.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്