കോതമംഗലം മാർത്തോമ ചെറിയപള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ട് കൊടുക്കില്ല; നിരാഹാര സമരവുമായി യാക്കോബായ സഭ

കോതമംഗലം മാർത്തോമ ചെറിയപള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ട് കൊടുക്കില്ലെന്ന് യാക്കോബായ സഭ. വിവിധ സംഘടനകളെ അണിനിരത്തി പള്ളിസംരക്ഷിക്കാന്‍ ഇന്ന് മുതല്‍ പള്ളിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. വിവിധ മത, സാമൂഹ്യ സംഘടനകള്‍ ഉള്‍പ്പെട്ട മതമൈത്രി സംരക്ഷണ സമിതിയുടെ പിന്തുണയോടെയാണ് സമരം തീരുമാനിച്ചിരിക്കുന്നത്. കോതമംഗലം ചെറിയ പള്ളി യാക്കോബായ സഭ വിഭാഗത്തിന് മാത്രം അവകാശപ്പെട്ടതാണെന്നും അത് സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണനല്‍കുമെന്നും ഇന്നലെ ചേര്‍ന്ന മതമൈത്രി യോഗം പ്രഖ്യാപിച്ചിരുന്നു. പള്ളി സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ സഭ ഇല്ലാതാകുന്നതിന് തുല്യമാണെന്നും എന്തുവിലകൊടുത്തും പള്ളി സംരക്ഷിക്കാൻ രംഗത്തിറങ്ങുമെന്നും തൃശൂര്‍ ഭദ്രാസനം മെത്രാപൊലീത്ത ഏലിയാസ് മാർ അത്തനാസിയോസ് പറഞ്ഞു.

നേരത്തെ പല തവണ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കയറാൻ ശ്രമിച്ചിരുന്നു. എന്നാല്‍, യാക്കോബായ വിഭാഗത്തിന്‍റെ എതിര്‍പ്പ് മൂലം പിന്മാറേണ്ടി വന്നു. കോതമംഗലം ചെറിയ പള്ളി ഏറ്റെടുക്കാൻ എറണാകുളം കളക്ടര്‍ക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാനുമായിരുന്നു ആവശ്യപ്പെട്ടത്.

ഇതിനെതിരെയാണ് യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധം. രാവിലെ 11 മണി മുതല്‍ അനിശ്ചിത കാല നിരാഹാര സമരമാണ്. മതമൈത്രി സംരക്ഷണ സമിതിയുടെ പിന്തുണയോടെയാണിത്. മറ്റ് മതവിഭാഗങ്ങളിലെ നേതാക്കള്‍, വിദ്യാര്‍ത്ഥി, യുവജന കൂട്ടായ്മകള്‍, രാഷ്ട്രീയ നേതാക്കള്‍, മര്‍ച്ചന്റ് അസോസിയേഷൻ, ഓട്ടോറിക്ഷ ബസ് ജീവനക്കാര്‍ തുടങ്ങിയവരെല്ലാം ഇതിന്‍റെ ഭാഗമാകും. വ്യാപാരി സംഘടനകളുടെയും ബസ് ഓണേഴ്സ് സംഘടനകളുടെയും സഹകരണത്തോടെ വരും ദിവസം കോതമംഗലത്ത് ഹർത്താൽ സംഘടിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ആൻറണി ജോൺ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ മഞ്ജു സിജു എന്നിവര്‍ക്കൊപ്പം വിവിധ രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക നേതാക്കളും പള്ളി സംരക്ഷണവുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുത്തു

Latest Stories

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

IPL 2024: അയാള്‍ ആകെ മാറി ഒരു കാട്ടുതീയായി മാറിയിരിക്കുന്നു, അത് അത്രവേഗമൊന്നും അണയില്ല

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും