ഈ ഫോണുകളില്‍ അടുത്ത വര്‍ഷം മുതല്‍ വാട്ട്‌സാപ്പ് ലഭിക്കില്ല

2020 മുതല്‍ ആന്‍ഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് ഓഎസുകളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. 2019 അവസാനിക്കുന്നതോടെ എല്ലാ വിന്‍ഡോസ് ഫോണുകളില്‍ നിന്നും കൂടാതെ ചില ഐഫോണുകളില്‍ നിന്നും ആന്‍ഡ്രോയിഡ് ഫോണുകളിലും വാട്‌സാപ്പ് ലഭ്യമാവില്ല. ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലാണ് വാട്‌സാപ്പ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഡിസംബര്‍ 31- ന് ശേഷം നോക്കിയ ലൂമിയ ഫോണ്‍ ഉള്‍പ്പെടെയുള്ള വിന്‍ഡോസ് ഫോണുകളിലാണ് വാട്‌സാപ്പ് സേവനം അവസാനിപ്പിക്കുക. 2020 ഫെബ്രുവരി ഒന്ന് മുതല്‍ ആന്‍ഡ്രോയിഡ് 2.3.7 നും അതിന് മുമ്പുള്ള പതിപ്പുകളിലും ഐഓഎസ് 7 നിലും അതിന് മുമ്പുമുള്ള പഴയ പതിപ്പുകളിലും വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും.

പുതിയ വാട്‌സാപ്പ് ആപ്പുകള്‍ക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ലഭ്യമല്ലാത്തതാണ് ആ ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണം. എന്നാല്‍ ഈ ഫോണുകള്‍ പെട്ടെന്ന് സേവനം അവസാനിപ്പിക്കുകയല്ല ചെയ്യുക. ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പുകളില്‍ പുതിയ അപ്‌ഡേറ്റുകളൊന്നും ലഭിക്കില്ല. അപ്‌ഡേറ്റുകളൊരുക്കുന്ന പ്രവര്‍ത്തനം അവസാനിപ്പിക്കും. ഒരിക്കല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പിന്നീട് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല.

Latest Stories

'അഭിനയം നന്നായിട്ടുണ്ട്'; 'പരം സുന്ദരി' പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്