വെല്‍ക്കം ബാക്ക്..; 'ജനത്തിന്റെ വാക്കുകള്‍ തന്നെ ദൈവത്തിന്റെതും'; ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിച്ച് മസ്‌ക്

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്റര്‍ നടപടി തിരുത്തി ട്വിറ്ററിന്റെ പുതിയ ഉടമ ഇലോണ്‍ മസ്‌ക്. ട്രംപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കളോട് അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് മസ്‌ക് ട്വിറ്ററില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. അഭിപ്രായ വോട്ടെടുപ്പില്‍ ട്രംപിനെ തിരികെയെത്തിക്കണമെന്ന അഭിപ്രായത്തിനു മുന്‍തൂക്കം ലഭിച്ചതോടെയാണ് മസ്‌ക് ട്രംപിനെ ട്വിറ്ററില്‍ തിരികെയെത്തിച്ചത്.

പോളില്‍ പങ്കെടുത്തവരില്‍ 51.8 ശതമാനം ആളുകള്‍ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന നിലപാട് എടുത്തു. 48.2 ശതമാനം ആളുകള്‍ പ്രതികൂലിച്ചു. ജനത്തിന്റെ വാക്കുകള്‍ തന്നെ ദൈവത്തിന്റെതുമെന്നും അതിനാല്‍ ട്രംപിനെ എന്നെന്നേക്കുമായി വിലക്കിയ ട്വിറ്റര്‍ നടപടി തിരുത്തുകയാണെന്നു മസ്‌ക് പ്രഖ്യാപിച്ചു.

ട്വിറ്ററിനെ ഒരു മെഗാഫോണ്‍ പോലെ ഉപയോഗിച്ചിരുന്ന ഒരാളായിരുന്നു ട്രംപ്. അദ്ദഹം ട്വിറ്റര്‍ വഴി നടത്തിയ ആഹ്വാനങ്ങള്‍ ഒരു ഘട്ടത്തില്‍ അമേരിക്കയെ ഒരു കലാപ ഭൂമിയാക്കിയേക്കുമോ എന്നതിനാലാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് 2021 ജനുവരി ആറിന് മരവിപ്പിച്ചത്. ട്വിറ്ററില്‍ നിന്ന് ഒരാളെയും ആജീവനാന്തം ബ്ലോക്ക് ചെയ്യരുത് എന്നതാണ് മസ്‌കിന്റെ പ്രഖ്യാപിത നയം. ഇതുതന്നെയാണ് ട്രംപിന്റെ മടങ്ങിവരവിന് സാധ്യത കല്‍പിക്കുന്നതും

എട്ട് കോടിയിലധികം ഫോളോവേഴ്സുള്ള @realDonaldTrump എന്ന ഹാന്റിലാണ് ട്രംപ് ഉപയോഗിച്ചിരുന്നത്. തിരുച്ചുവരവിലും ഇതുതന്നെയായിരിക്കും ട്രംപിന് നല്‍കുക. യുഎസ് കാപ്പിറ്റോള്‍ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ വിവിധ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ ആദ്യം മരവിക്കപ്പെട്ടത്. ചരിത്രത്തിലാലാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.

Latest Stories

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം

ബോംബ് ഭീഷണി; ഡല്‍ഹിയില്‍ മൂന്ന് സ്‌കൂളുകള്‍ പരീക്ഷകളടക്കം നിർത്തിവെച്ച് ഒഴിപ്പിച്ചു, പരിശോധന തുടരുന്നു

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ പ്രാബല്യത്തിൽ; ബഹിഷ്ക്കരിക്കുമെന്ന് സിഐടിയു

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്

ശരി ആരുടെ ഭാഗത്ത്? കെഎസ്ആർടിസി ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി മേയർ

'വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, അതിന്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം..'; ആദ്യ വെടിപൊട്ടിച്ച് സഞ്ജു

T20 World Cup 2024: ഇന്ത്യയിലെ ക്രിക്കറ്റ് സിസ്റ്റം സഞ്ജുവിനോട് ചെയ്തത് എന്താണ്?

ഉഷ്ണതരംഗം: ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ തൊഴിലാളികള്‍ വെയിലത്ത് പണിയെടുക്കരുത്; നിര്‍ദേശം തെറ്റിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍