ഫെയ്‌സ്ബുക്ക്, മെസഞ്ചര്‍, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ അടിമുടി മാറുന്നു; പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്

അടിമുടി മാറ്റത്തിനൊരുങ്ങി ഫെയ്‌സ്ബുക്ക്. ഫെയ്‌സ്ബുക്കിന്റെ എഫ്8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങളും മാറ്റങ്ങളും പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിന് കീഴിലുള്ള മെസഞ്ചര്‍ ആപ്പ്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയിലും മാറ്റങ്ങള്‍ വരുന്നുണ്ട്.

സ്വകാര്യതയുടെ പേരില്‍ ഏറെ പഴികേള്‍ക്കുന്ന ഫെയ്‌സ്ബുക്ക് അക്കാര്യത്തിന് തന്നെയാണ് കൂടുതല്‍ പ്രധാന്യം കല്‍പ്പിക്കുന്നത്. സ്വകാര്യതയുടെ പേരില്‍ ചീത്തപ്പേരുണ്ടെന്ന് സമ്മതിച്ച സക്കര്‍ബര്‍ഗ് മോശം നിയമ സംവിധാനമുള്ളയിടങ്ങളിലും സോഷ്യല്‍ മീഡിയാ ഡാറ്റ ആവശ്യപ്പെടുന്ന സര്‍ക്കാരുകള്‍ ഉള്ള രാജ്യങ്ങളിലും തങ്ങള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കില്ലെന്ന് പ്രഖ്യാപിച്ചു. സുരക്ഷിതമായ വിവരശേഖരണം കൂടാതെ, സ്വകാര്യ ആശ്യവിനിമയം, എന്‍ക്രിപ്ഷന്‍ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ സക്കര്‍ബര്‍ഗ് വേദിയില്‍ സംസാരിച്ചു.

ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കുന്നവിധത്തിലുള്ള പുതിയ രൂപകല്‍പനയാണ് ഫെയ്‌സ്ബുക്കിനുണ്ടാവുക. എഫ്ബി 5 എന്നാണ് കമ്പനി ഈ പുതിയ മാറ്റത്തെ വിളിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ പ്രശസ്തമായ നീലനിറത്തിലായിരിക്കില്ല പുതിയ രൂപകല്‍പനയെന്നതും ശ്രദ്ധേയമാണ്. മെസഞ്ചറിന് മാക്കിലും വിന്‍ഡോസിലും ഡെസ്‌ക്ടോപ് വേര്‍ഷനുകള്‍ വരും. ഓഡിയോ കോളുകള്‍, ഗ്രൂപ് വിഡിയോ കോള്‍, ഇമോജി തുടങ്ങി നിരവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചായിരിക്കും ഈ അപ്‌ഡേഷന്‍.

ഫെയ്‌സ്ബുക്ക് മെസഞ്ചറിന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വരും എന്നറിയിച്ചിട്ടുണ്ടെങ്കിലും അതു എന്നു നടപ്പിലാക്കുമോ എന്നതില്‍ വ്യക്തതയില്ല. നിലവില്‍ എൻഡ് ടു എൻഡ് എന്‍ക്രിപ്ഷനിലുള്ള ചാറ്റ് നടക്കണമെങ്കില്‍ അത് സീക്രട്ട് ചാറ്റ് ആയിരിക്കണം. ഉപദ്രവകാരികളായ ഉപയോക്താക്കളെ നിലയ്ക്കു നിറുത്താനുള്ള ഒരു ശ്രമമായിരിക്കും ഇന്‍സ്റ്റഗ്രാമില്‍ പ്രധാനമായും നല്‍കുക.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്