എം.ടി ഒരു നായര്‍ ജാതിവാദിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ടി. പത്മനാഭന്‍

എം.ടി വാസുദേവന്‍ നായര്‍ ഒരു നായര്‍ ജാതിവാദിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദഹത്തെ ജാതിവാദിയായും മുസ്ലീം വിരുദ്ധനായി ആരും അവതരിപ്പിക്കേണ്ടെന്നും പ്രമുഖ എഴുത്തുകാരന്‍ ടി. പത്മനാഭന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി താഹ മാടായി നടത്തിയ അഭിമുഖത്തിലായിരുന്നു ടി. പത്മനാഭന്‍ എം ടിയെ കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിയത്.

“അദ്ദേഹം ദളിത് വിരുദ്ധനാണ് എന്ന് പറഞ്ഞ് കുറേ കൊല്ലങ്ങള്‍ക്ക് മുന്‍പ്, അദ്ദേഹം സാഹിത്യ അക്കാദമിയുടെ ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ അക്കാദമിയുടെ കവാടത്തിന് മുന്‍പില്‍ ദളിത് ബന്ധുക്കള്‍ എന്നവകാശപ്പെടുന്ന കുറേപ്പേര്‍ സത്യാഗ്രഹമിരുന്ന സംഭവമുണ്ട്. ഇതില്‍ പ്രതിഷേധിച്ചും ഖേദം പ്രകടിപ്പിച്ചുകൊണ്ട് സാറാ ജോസഫ് അന്ന് പ്രസ്താവന ഇറക്കിയിരുന്നു.”-ടി പത്മനാഭന്‍ വ്യക്തമാക്കുന്നു.

“എം.ടി വാസുദേവന്‍ നായരുമായി ഒട്ടേറെ കാര്യങ്ങളില്‍ ഭിന്നാഭിപ്രായമുള്ളയാളാണ് ഞാന്‍. ഞാന്‍ ഒരിക്കലും അദ്ദേഹത്തിന്റെ ഭക്തനുമായിരുന്നില്ല. എനിക്കതിന്റെ ആവശ്യവുമില്ല. എന്നാല്‍ സത്യസന്ധമായിട്ടു തന്നെ പറയാം എം.ടി ഒരു നായര്‍ ജാതിവാദിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനിയൊട്ട് വിശ്വസിക്കുകയുമില്ല.”

വ്യക്തിയേയും എഴുത്തുകാരേയും ജാതീയമായി ആക്ഷേപിക്കുക എന്നത് തുടര്‍ പ്രക്രീയ ആണെന്ന് പത്മനാഭന്‍ പറയുന്നു.  ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. ഇപ്പോള്‍ കാണുന്ന ഒരു പ്രവണത എന്താണെന്ന് വെച്ചാല്‍ ഒരു കാര്യം എഴുതുമ്പോള്‍ അല്ലെങ്കില്‍ പറയുമ്പോള്‍ അതില്‍ ദളിത് വിരുദ്ധമായി എന്തെങ്കിലും കിട്ടുമോ മുസ്ലീം വിരുദ്ധമായി എന്തെങ്കിലും കിട്ടുമോ ഹിന്ദുവിരുദ്ധമായി എന്തെങ്കിലും കിട്ടുമോ സ്ത്രീ വിരുദ്ധമായി എന്തെങ്കിലും കിട്ടുമോ എന്നിങ്ങനെ ചികഞ്ഞുനോക്കുകയാണ്. ഇത് ഒരു തൊഴില്‍ പോലെ കൊണ്ടുനടക്കുന്ന പലരും ഇപ്പോഴുണ്ട്. ഒരു ഹരമായി അവര്‍ അത് ചെയ്യുന്നു. ഇത് മുളയില്‍ തന്നെ നുള്ളേണ്ട പ്രവണതയാണ്”. – ടി. പത്മനാഭന്‍ പറഞ്ഞു.

Latest Stories

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

IPL 2024: അയാള്‍ ആകെ മാറി ഒരു കാട്ടുതീയായി മാറിയിരിക്കുന്നു, അത് അത്രവേഗമൊന്നും അണയില്ല

കേന്ദ്രമന്ത്രിയായിരുന്ന പ്രമോദ് മഹാജന്റെ മകള്‍ക്കും സീറ്റില്ല; പൂനം മഹാജനെ മാറ്റി നിര്‍ത്തി ബിജെപി

നീ ഒറ്റ ഒരുത്തന്റെ മണ്ടത്തരം കാരണമാണ് ലക്നൗ തോറ്റത്, സഞ്ജുവിന്റെ മികവ് കാരണമല്ല അവർ ജയിച്ചത്; സൂപ്പർ ജയൻ്റ്സ് താരത്തിനെതിരെ മുഹമ്മദ് കൈഫ്

വീഡിയോ കോള്‍ അവസാനിപ്പിച്ചില്ല; ഭാര്യയുടെ കൈവെട്ടിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

IPL 2024: ജയിച്ചതും മികച്ച പ്രകടനം നടത്തിയതും നല്ല കാര്യം തന്നെ, പക്ഷെ സഞ്ജുവിനെ കാത്തിരിക്കുന്നത് വമ്പൻ പണി; സൂക്ഷിച്ചില്ലെങ്കിൽ പണി പാളും

എനിക്ക് നല്ല തല്ല് കിട്ടി, അവള്‍ എന്നെ കടിക്കുകയും ചെയ്തു, ഈ വിഡ്ഢിത്തം നിര്‍ത്തൂ എന്ന് റീന പറഞ്ഞു..; മുന്‍ഭാര്യയെ കുറിച്ച് ആമിര്‍