നെയ്മറെ തളർത്താൻ ഞങ്ങളുടെ ഹോമം കൊണ്ട് സാധിച്ചിട്ടില്ല, പക്ഷെ നാളെ മെസിയെ ഞങ്ങൾ മന്ത്രവാദം കൊണ്ട് തകർക്കും; സൂപ്പർതാരം ഗോളടിക്കാതിരിക്കാൻ പെറുവിൽ കൂടോത്രം; നാളെ കൂടോത്രവും അർജന്റീനയും തമ്മിൽ ഉള്ള പോരാട്ടം

ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ തങ്ങളുടെ നാലാം മത്സരത്തിന് അര്ജന്റീന ഇറങ്ങുന്നു. പെറുവാണ് നാളെ നടക്കുന്ന മത്സരത്തിലെ അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാവിലെ 7 . 30 ന് ആണ് നാളെ പോരാട്ടം നടക്കുക.

കുറച്ചുനാളുകൾക്ക് മുമ്പൊരു സൗഹൃദ മത്സരത്തിൽ പെറുവും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ അവിടെ ചർച്ച ആയത് നെയ്മറുമായി ബന്ധപ്പെട്ട വാർത്തയാണ്. നെയ്മർക്ക് തളർച്ച ഉണ്ടാകാനും അയാൾ ഗോളടിക്കാതിരിക്കാനും പെറുവിലെ ഒരു കൂട്ടം മന്ത്രവാദികൾ മത്സരത്തിന് മുമ്പ് നടത്തിയ കൂടോത്രം വലിയ ചർച്ച ആയിരുന്നു. എന്തായാലും കൂടോത്രം ഫലിച്ചില്ല, നെയ്മർ മികച്ച പ്രകടനമാണ് നടത്തിയത്.

നെയ്മറുടെ കാര്യത്തിൽ നടന്നില്ലെങ്കിലും തങ്ങളുടെ മന്ത്രവാദ പരിപാടി ഉപേക്ഷിക്കാൻ അവർ തയാറായിട്ടില്ല. അതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ എന്തായാലും വൈറലായിട്ടുണ്ട്. ഒരു കൂട്ടം മന്ത്രവാദികൾ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ലയണൽ മെസ്സിയുടെ ചിത്രത്തിൽ അടിക്കുന്നത് കാണാം. ലയണൽ മെസിയുടെ ഒരു ഡോൾ അഥവാ പാവ നിർമ്മിച്ചുകൊണ്ട് മന്ത്രവാദങ്ങൾ ചെയ്യുന്നതും ഈ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

മന്ത്രവാദം ഒന്നും മെസിയുടെ അടുത്ത് ഏൽക്കാൻ സാധ്യത കുറവാണ്. കാരണം പേര് അത്ര ദുരന്തമായിട്ടാണ് ടീം കളിക്കുന്നത്. ഇതുവരെ ഒരു മത്സരത്തിൽ പോലും ജയിക്കാൻ ടീമിന് സാധിച്ചിട്ടില്ല. അതുകൊണ്ട് നാളെ മിക്കവാറും മന്ത്രവാദവും അർജന്റീനയും തമ്മിൽ ഉള്ള പോരാട്ടമായിരിക്കും കാണാൻ പോകുന്നത്. നിലവിൽ മൂന്ന് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ മുന്നിലാണ് അർജന്റീനയുടെ സ്ഥാനം.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്