ഈ ചെറിയ ലീഗിൽ പോലും ഇമ്പാക്ട് ഉണ്ടാക്കാൻ പറ്റാത്ത നീയാണോ ഗോട്ട്, മര്യാദക്ക് ഒന്നാം സ്ഥാനത്ത് നിന്ന ടീമിനെയും നശിപ്പിച്ചു; റൊണാൾഡോയെ പുറത്താക്കണം എന്ന ആവശ്യം ശക്തം

ഇന്നലെ നടന്ന മത്സരത്തിൽ അൽ-ഇത്തിഹാദിനോട് 1-0 ന് തോറ്റതിന് മോശം പ്രകടനത്തിന് അൽ-നാസർ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ ട്വിറ്ററിൽ ആരാധകർ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. റൊമാരീഞ്ഞോ 80-ാം മിനിറ്റിൽ നേടിയ ഗോളിന്റെ പിൻബലത്തിലാണ് ടീം വിജയിച്ചത്.

റൂഡി ഗാർഷ്യയുടെ ടീമിനെതിരെ നേടിയ വിജയത്തിന് ശേഷം അൽ-ഇത്തിഹാദ് ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 20 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുള്ള അവർക്ക് അൽ-നാസറിനെക്കാൾ ഒരു പോയിന്റ് ലീഡുണ്ട്.

റൊണാൾഡോ ക്ലബ്ബിൽ വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് അൽ ഇത്തിഹാദ് അൽ നാസറിനെ തോൽപ്പിക്കുന്നത്. ചുരുക്കി പറഞ്ഞാൽ സൗദിയിലെ ടോപ് ലീഗിലെ ഒരു ടീമിന്റെ വെല്ലുവിളി മറികടക്കാൻ പോലും ഇപ്പോൾ റൊണാൾഡോക്ക് സാധിക്കുന്നില്ല. ഇഞ്ചുറി ടൈമിൽ ടീമിന് സമനില ഗോൾ നേടാൻ റൊണാൾഡോക്ക് അവസരം ഉണ്ടായിരുന്നെങ്കിലും അത് മുതലാക്കാൻ താരത്തിന് കഴിയാതെ വന്നതോടെയാണ് വിമർശനം ശക്തമാകുന്നത്.

“പ്രധാന താരങ്ങളെ ഒഴിവാക്കി ഒരുപാട് പണം ചിലവഴിച്ച് ടീം സ്വന്തമാക്കിയ റൊണാൾഡോയെ കൊണ്ട് ഒരു ഗുണവും ഇല്ല. അയാളെ പുറത്താക്കണം.” ഒരു ആരധകൻ പറയുന്നു. ” റൊണാൾഡോ വരുന്നതിന് മുമ്പ് അൽ നാസർ ടോപ് ടീമായിരുന്നു” മറ്റൊരു ആരാധകൻ കുറിച്ചു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍