മെസ്സിയും റോണോയും സ്റ്റെപ്പ് ബാക്ക്; മികച്ച താരം ലെവന്‍ഡോവ്‌സ്‌കി

2020- ലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ പുരസ്‌കാരം ജര്‍മ്മന്‍ ഫുട്‌ബോള്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ സ്‌ട്രൈക്കര്‍ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിക്ക്. അന്തിമപ്പട്ടികയില്‍ ഒപ്പമുണ്ടായിരുന്ന സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് ലെവന്‍ഡോവ്‌സ്‌കി പുരസ്‌കാര ജേതാവായത്.

13 വര്‍ഷത്തിനിടെ മെസ്സിയും റൊണാള്‍ഡോയുമല്ലാതെ ഫിഫ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവന്‍ഡോവ്സ്‌കി. 2018-ല്‍ പുരസ്‌കാരം നേടിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് മറ്റൊരു താരം. കോവിഡ് മൂലം വെര്‍ച്വലായി നടത്തിയ ചടങ്ങിലാണ് 32- കാരനായ ലെവന്‍ഡോവ്‌സ്‌കിയെ മികച്ച പുരുഷ ഫുട്‌ബോളറായി ഫിഫ തിരഞ്ഞെടുത്തത്.

2019 ജൂലൈ 20 മുതല്‍ 2020 ഒക്ടോബര്‍ 7 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. ഇക്കാലയളവില്‍ ബയേണിനുവേണ്ടി 52 മത്സരങ്ങളില്‍ ലെവന്‍ഡോവ്‌സ്‌കി നേടിയത് 60 ഗോളുകള്‍. കളിച്ച ഓരോ 76 മിനിറ്റിലും ഒരു ഗോള്‍ എന്നതായിരുന്നു ശരാശരി.

ഫിഫയുടെ മറ്റു പുരസ്‌കാരങ്ങള്‍

മികച്ച വനിതാ താരം- ലൂസി ബ്രോണ്‍സ് (മാഞ്ചസ്റ്റര്‍ സിറ്റി- ഇംഗ്ലണ്ട്)

മികച്ച ഗോളി (വനിത)- സാറ ബുഹാദി (ഒളിംപിക് ലിയോണെ – ഫ്രാന്‍സ്)

മികച്ച ഗോളി (പുരുഷന്‍)- മാനുവല്‍ ന്യൂയര്‍ (ബയണ്‍ മ്യൂണിക് – ജര്‍മ്മനി)

മികച്ച ഗോള്‍- സണ്‍ ഹ്യൂങ് മിന്‍ (ടോട്ടനം – ദക്ഷിണ കൊറിയ)

മികച്ച വനിതാ ടീം പരിശീലക- സറീന വീഗ്മാന്‍ (ഹോളണ്ട് ദേശീയ ടീം)

മികച്ച പുരുഷ ടീം കോച്ച്- യൂര്‍ഗന്‍ ക്ലോപ്പ് (ലിവര്‍പൂള്‍)

ഫാന്‍ പുരസ്‌കാരം- മാരിവാള്‍ഡോ ഫ്രാന്‍സിസ്‌കോ ഡാ സില്‍വ

ഫിഫ ലോക ഇലവന്‍: മെസ്സി, റൊണാള്‍ഡോ, ലെവന്‍ഡോവ്‌സ്‌കി, ജോഷ്വ കിമ്മിച്ച്, കെവിന്‍ ഡിബ്രുയ്‌നെ, തിയാഗോ അല്‍കാന്‍ട്ര, ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, വിര്‍ജില്‍ വാന്‍ദെയ്ക്, സെര്‍ജിയോ റാമോസ്, അല്‍ഫോന്‍സോ ഡേവിസ്, അലിസന്‍ ബെക്കര്‍.

Latest Stories

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുനെങ്കിൽ പണി കിട്ടുമായിരുന്നു, കൃത്യസമയത്ത് വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ട് ഹർഷിത് റാണ; ഇന്നലെ നടന്നത് ഇങ്ങനെ

'ഈ ദശാബ്ദത്തിലെ വലിയ സിനിമാറ്റിക് വിജയം, സൂപ്പർസ്റ്റാർ ഫഫാ'; ആവേശത്തെ പ്രശംസിച്ച് നയൻതാര

ദൈവമില്ലാതെയാണ് കഴിഞ്ഞ 50 വര്‍ഷമായി ഞാന്‍ ജീവിച്ചത്, എന്നാല്‍ ബന്ധങ്ങള്‍ ഇല്ലാതെ പറ്റില്ല: കമല്‍ ഹാസന്‍

സുരേഷ് ഗോപി മൂന്നാമതാകും; വടകരയില്‍ ഉള്‍പ്പെടെ യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു; ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് എംവി ഗോവിന്ദന്‍

ഐപിഎല്‍ 2024: ടീം മീറ്റിംഗുകളില്‍ പങ്കെടുക്കുന്നില്ല, നരെയ്‌ന് കെകെആറില്‍ 'വിലക്ക്'

IPL 2024: പിച്ചിനെ പഴിച്ചിട്ട് കാര്യമില്ല, അവരുടെ ഭയമില്ലായ്‌മയെ അംഗീകരിച്ച് കൊടുത്തേ മതിയാകു; മുഹമ്മദ് കൈഫ് പറയുന്നത് ഇങ്ങനെ

ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക

ഒരുങ്ങുന്നത് രൺബിറിന്റെ 'ആദിപുരുഷ്'?; ലൊക്കേഷൻ ചിത്രങ്ങൾക്ക് പിന്നാലെ ട്രോളുകൾ

കണ്ടെടാ ഭാവി അനിൽ കുംബ്ലെയെ, ആ താരം ഇന്ത്യൻ ടീമിൽ സ്ഥാനം അർഹിക്കുന്നു; സൂപ്പർ സ്പിന്നറെക്കുറിച്ച് നവജ്യോത് സിംഗ് സിദ്ധു

രണ്ടാം ഭര്‍ത്താവുമായി നിയമപോരാട്ടം, പിന്തുണയുമായി ആദ്യ ഭര്‍ത്താവ്; രാഖി സാവന്തിനൊപ്പം പാപ്പരാസികള്‍ക്ക് മുന്നില്‍ റിതേഷും