"പരിശീലകൻ എന്ന നിലയിൽ നിങ്ങൾ പറയാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു"; എറിക്ക് ടെൻഹാഗിനെതിരെ തുറന്നടിച്ച് റൊണാൾഡോ

ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചയായ വിഷയമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകനായ എറിക്ക് ടെൻഹാഗും തമ്മിലുള്ള ശത്രുത. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ടെൻഹാഗ് റൊണാൾഡോയെ ഒരുപാട് മത്സരങ്ങൾ ബെഞ്ചിൽ ഇരുത്തിയിരുന്നു. ഇതിനെതിരെ റൊണാൾഡോ ശക്തമായി എതിർത്തിരുന്നു. ആ സമയത്ത് ഇത് വർത്തയാകുകയും ചെയ്തു. അതിന് ശേഷം റൊണാൾഡോ ക്ലബ് വിടുകയായിരുന്നു.

എന്നാൽ ക്രിസ്റ്റ്യാനോ പോയിട്ടും ക്ലബ്ബിനകത്ത് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ടെൻഹാഗിന് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന് കീഴിൽ ക്ലബ്ബിന് യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല എന്നത് വ്യക്തമായ കാര്യമാണ്. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ എതിരാളികൾക്ക് വാശിയേറിയ മത്സരം നൽകാനോ കിരീടത്തിന് വേണ്ടി പോരാടാനോ യുണൈറ്റഡിന് സാധിക്കുന്നില്ല. ഈ കാര്യത്തെ കുറിച്ച് റൊണാൾഡോ സംസാരിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് ഇങ്ങനെ:

”എന്റെ അഭിപ്രായത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എല്ലാത്തിലും ഒരു റിബിൽഡിങ് ആവശ്യമാണ്. ചാമ്പ്യൻസ് ലീഗ് കിരീടം നേടാനോ പ്രീമിയർ ലീഗ് കിരീടം നേടാനോ പോരടിക്കാൻ കഴിയില്ല എന്നാണ് അവരുടെ പരിശീലകൻ പറഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എന്ന നിലയിൽ നിങ്ങൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ല. നമുക്ക് പോരാടാൻ തക്കവണ്ണമുള്ള സ്‌ക്വാഡ് ഇല്ല, എന്നിരുന്നാലും കിരീടങ്ങൾക്ക് വേണ്ടി ശ്രമിക്കും എന്നാണ് പറയേണ്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന ക്ലബ്ബിനെ അറിയുന്നവർ ഒരുപാട് അതിനകത്തുണ്ട്. റൂഡ് വാൻ നിസ്റ്റൽറൂയി അവിടെയുണ്ട്. അദ്ദേഹത്തിന്റെ സഹായം ടെൻഹാഗ് തേടണം. ക്ലബ്ബിന് അറിയാതെ നിങ്ങൾക്ക് ഒരിക്കലും ക്ലബ്ബിന് റീബിൽഡ് ചെയ്യാൻ കഴിയില്ല. അതുകൊണ്ടു തന്നെ ടെൻഹാഗ് റൂഡ് പറയുന്നത് കേൾക്കണം “ റൊണാൾഡോ പറഞ്ഞു.

പരിശീലകൻ എറിക്ക് ടെൻഹാഗിന്റെ കീഴിൽ ടീം മോശമായ പ്രകടനങ്ങളാണ് നടത്തി വരുന്നത്. ക്ലബ്ബിനെ മികച്ച രീതിയിൽ കൊണ്ട് വരാൻ കെല്പുള്ള പരിശീലകനെ കൊണ്ട് വരണം എന്നാണ് റൊണാൾഡോ ആവശ്യപ്പെടുന്നത്. ഈ സീസണിലും മോശം തുടക്കമാണ് യുണൈറ്റഡിന് ലഭിച്ചിട്ടുള്ളത്. മൂന്ന് തോൽവികൾ ഇതിനോടകം വഴങ്ങി കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങൾ അവർക്ക് നിർണായകമാണ്.

Latest Stories

സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അതീവ ദുഃഖകരമെന്ന് മന്ത്രി വി ശിവൻകുട്ടി, അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം

സ്‌കൂളില്‍ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത് ചെരുപ്പ് എടുക്കുന്നതിനിടെ; അപകടകാരവസ്ഥയിലായ വൈദ്യുതി ലൈൻ മാറ്റാൻ ആവശ്യപ്പെട്ടിട്ടും അധികൃതർ മാറ്റി സ്ഥാപിച്ചില്ല

ആന്ദ്രെ റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

'അമേരിക്കയെയും അവരുടെ നായയായ ഇസ്രയേലിനെയും നേരിടാൻ തയാർ '; ആയത്തുള്ള അലി ഖമേനി

1.90 കോടി രൂപ തട്ടിയെന്ന് പരാതി; നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്

ചാണകം പുരണ്ട നഖങ്ങളുമായി ദേശീയ അവാർഡ് സ്വീകരിച്ചു, സംഭവിച്ചത് പറഞ്ഞത് നിത്യ മേനോൻ

വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു

തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി; നിമിഷപ്രിയയുടെ മോചനത്തിൽ ശുഭപ്രതീക്ഷയെന്ന് സൂചന

സൗബിന് മാത്രം സാധിക്കുന്ന കാര്യമാണത്, മറ്റാർക്കുമില്ലാത്ത ആ പ്രത്യേകത അദ്ദേഹത്തിനുണ്ട്, പുകഴ്ത്തി പൂജ ഹെ​ഗ്ഡെ

ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾക്ക് യാതൊരു തകരാറുകളും ഇല്ല; ബോയിങ് വിമാനങ്ങളിൽ നടത്തിയ പരിശോധന ഫലം പുറത്തുവിട്ട് എയർ ഇന്ത്യ