'തെരുവില്‍ വാടാ... നിന്നെ ഞാന്‍ കൊല്ലും'; ബാഴ്സയ്ക്ക് എതിരായ മത്സരത്തില്‍ കൊലവിളിയുമായി എംബാപ്പെ- വീഡിയോ

കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ആദ്യ പാദത്തില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി തോല്‍പ്പിച്ചിരുന്നു. ബാഴ്സയുടെ സ്വന്തം മൈതാനമായ ക്യാമ്പ് നൗവില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. ഹാട്രിക്ക് നേടിയ യുവതാരം കിലിയന്‍ എംബാപ്പെയാണ് ബാഴ്സയെ തകര്‍ത്തത്. ഇപ്പോഴിതാ മത്സരത്തനിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ എംബാപ്പെ ബാഴ്‌സ താരത്തിന് നേരെ കൊലവിളി നടത്തിയതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

ആവേശപ്പോരാട്ടത്തിന്റെ രണ്ടാം പകുതിയില്‍ എംബാപ്പെയും ബാഴ്സ താരം ജോര്‍ദി ആല്‍ബയും തമ്മിലായിരുന്നു വാക്കുതര്‍ക്കം. “വലിയ ആളാണ് താനെന്ന് നിങ്ങള്‍ സ്വയം വിശ്വസിക്കുന്നു”വെന്നായിരുന്നു ആല്‍ബയുടെ പരാമര്‍ശം. “ഇതൊക്കെ തെരുവില്‍ വെച്ചാണ് പറഞ്ഞതെങ്കില്‍ നിന്നെ ഞാന്‍ കൊല്ലും” എന്നായിരുന്നു എംബാപ്പെ മറുപടി.

പിന്നാലെ ആല്‍ബ പിക്വെയോട് എംബാപ്പെയെക്കുറിച്ച് ആക്ഷേപ സ്വരത്തില്‍ “ആ വൃത്തികെട്ടവന്‍ എല്ലാം പഠിച്ചു” എന്നു പരിഹാസ രൂപത്തില്‍ പറഞ്ഞു. പിന്നീട് “നിങ്ങള്‍ ആരെയാണ് കൊല്ലണമെന്ന് പറഞ്ഞത്” എന്ന് പിക്വെ എംബാപ്പെയോടു ചോദിച്ചു. “തെരുവിലാണെങ്കില്‍ കൊല്ലും” എന്നായിരുന്നു പിക്വെയോടുള്ള എംബാപ്പെയുടെ മറുപടി. സഹ താരങ്ങളെത്തിയാണ് ഇരുവരേയും തണുപ്പിച്ചത്.

മൂന്നുവട്ടം വലകുലുക്കി എംബാപ്പെ തന്റെ അരിശം കളിയിലും തീര്‍ത്തു. ബാഴ്‌സ പ്രതിരോധത്തെ കാഴ്ചക്കാരാക്കി അതിവേഗത്തിലായിരുന്നു എംബാപ്പെയുടെ ചടുല നീക്കങ്ങള്‍. 32. 65, 85 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ