എംബാപ്പെയ്ക്ക് കോവിഡ്; ഫ്രാന്‍സിന് തിരിച്ചടി, പി.എസ്.ജിക്കും

ഫ്രാന്‍സിന്റെ മിന്നുംതാരം കിലിയന്‍ എംബാപ്പെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുവേഫ നാഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരേയുള്ള മത്സരത്തിനു തയ്യാറെടുക്കവെയാണ് ഫ്രഞ്ച് ടീമിന്റെ പരിശീലന ക്യാമ്പില്‍ വെച്ചു നടത്തിയ കോവിഡ് ടെസ്റ്റില്‍ എംബാപ്പെയുടെ ഫലം പോസിറ്റീവായത്. ഇതേ തുടര്‍ന്ന് ടീം വിട്ട് താരം നാട്ടിലേക്കു മടങ്ങി.

പി.എസ്.ജിയില്‍ കോവിഡ് പിടിപെടുന്ന ഏഴാമത്തെ താരമാണ് എംബാപ്പെ. നേരെത്തെ നെയ്മര്‍, എയ്ഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രൊ പെരഡസ്, മാര്‍ക്വീഞ്ഞോസ്, സ്ട്രൈക്കര്‍ മൗറോ ഇകാര്‍ഡി, ഗോള്‍കീപ്പര്‍ കെയ്ലര്‍ നവാസ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

നേരത്തേ നാഷന്‍സ് ലീഗില്‍ കളിക്കുന്നതിനു മുമ്പ് കോവിഡ് ടെസ്റ്റില്‍ വിജയിച്ച ശേഷമാണ് എംബാപ്പെ ഫ്രഞ്ച് ടീമിനൊപ്പം ചേര്‍ന്നതെന്ന് ഫെഡറേഷന്‍ അറിയിച്ചു. കൂടാതെ സ്വീഡനെതിരായ മത്സത്തിനു മുമ്പ് താരത്തിനു നടത്തിയ കോവിഡ് പരിശോധനാഫലവും നെഗറ്റീവായിരുന്നു.

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലെ രണ്ടു താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. വിംഗര്‍ റിയാദ് മെഹ്റസ്, ഡിഫന്‍ഡര്‍ അയ്മെറിക്ക് ലപോര്‍ട്ടെ എന്നിവരുടെ പരിശോധനാഫലമാണ് പോസിറ്റീവായത്.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്