കേരള ബ്ലാസ്റ്റേഴ്സ് ടീം ഈ വര്‍ഷം വളരെ സന്തുലിതമാണ്: ജോ പോള്‍ അഞ്ചേരി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ നേരിടും. പരിശീലകന്‍ ഇവാന്‍ വുകമാനോവിച്ചിന്റെ കീഴില്‍ മികച്ച പ്രകടനമാകും ബ്ലാസ്റ്റേഴ്‌സ് കാഴ്ചവയ്ക്കുക എന്നാണ് വിലയിരുത്തല്‍. ഇപ്പോഴിതാ ഈ വര്‍ഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടീം വളരെ സന്തുലിതമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ജോ പോള്‍ അഞ്ചേരി.

ഈ വര്‍ഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ടീം വളരെ സന്തുലിതമാണ്. നിലവിലുള്ള ടീമിന് ആവശ്യമുള്ള കളിക്കാരെ നിലനിര്‍ത്തി അവര്‍ നല്ല പുതിയ കളിക്കാരെ കൊണ്ടുവന്നു. കഴിഞ്ഞ സീസണിലെ അതേ മധ്യനിരയാണ് കളിക്കുന്നത്, എന്നാല്‍ പുതിയ സ്ട്രൈക്കിംഗ് പവറില്‍. പ്രീസീസണിലും അവര്‍ മികച്ച പ്രകടനം നടത്തി.

ഗോള്‍ കീപ്പിങ്ങില്‍ കഴിഞ്ഞ സീസണില്‍ പ്രഭ്‌സുഖന്‍ സിംഗ് ഗില്‍ നടത്തിയ മികച്ച പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഹെഡ് കോച്ച് ഇവാന്‍ വുകോമാനോവിച്ച് പഴയ ടീം ഫോര്‍മേഷന്‍ തന്നെ ഉപയോഗിക്കാനാണ് സാധ്യത, എന്നാല്‍ ഓരോ കളിക്കാരന്റെയും ചുമതല വ്യത്യസ്തമായിരിക്കും.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അവരുടെ രണ്ട് സ്ട്രൈക്കര്‍മാര്‍ പോയതിന്റെ വിടവ് നികത്തി രണ്ട് പുതിയ താരങ്ങളെ ടീമിന്റെ ഭാഗമാക്കി. മികച്ച ഇന്ത്യന്‍ സൈനിംഗുകളും അവര്‍ നടത്തിയിട്ടുണ്ടെന്നും ജോ പോള്‍ അഞ്ചേരി വിലയിരുത്തി.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!