ടീമില്‍ നാല് മലയാളി താരങ്ങള്‍; ബ്ലാസ്റ്റേഴ്‌സ് ടീം ഇങ്ങനെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സിയ്‌ക്കെതിരെ നിര്‍ണായക പോരാട്ടത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുക രണ്ടും കല്‍പിച്ച്. പരിക്കും തുടര്‍തോല്‍വികളും മൂലം ആരാധകരെ നിരാശയിലാഴ്ത്തിയ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

ആദ്യ മത്സരത്തില്‍ എടികെയെ 2-1 ന് തോല്‍പിച്ച ശേഷമാണ് “പതിവ് പോലെ” ബ്ലാസ്‌റ്റേഴ്‌സ് തോറ്റു തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയോടും, മൂന്നാം മത്സരത്തില്‍ ഹൈദരാബാദ് എഫ് സി യോടും ബ്ലാസ്റ്റേഴ്‌സ് തോല്‍ക്കുകയായിരുന്നു. ഇതില്‍ മുംബൈക്കെതിരെ സ്വന്തം ഗ്രൗണ്ടിലും, ഹൈദരാബാദിനെതിരെ, എതിര്‍ തട്ടകത്തിലുമായിരുന്നു പരാജയങ്ങള്‍.

ഇതോടെ് ഏറെ വിമര്‍ശനങ്ങളേല്‍ക്കുന്ന ടീമിന് ലീഗിലേക്ക് തിരിച്ചുവരാന്‍ വിജയം അനിവാര്യമാണ്. അതിനാല്‍ തന്നെ രണ്ടും കല്‍പിച്ചാകും കേരള ടീം ഇറങ്ങുക. എന്നാല്‍ പരിക്കാണ് ബ്ലാസ്റ്റേഴ്‌സിനെ ഏറെ വലയ്ക്കുന്നത്. പോയ മത്സരത്തില്‍ പരിക്കേറ്റ ജിയാനി സ്യൂവര്‍ലോണ്‍ ഇന്ന് കളിക്കില്ലെന്നാണ് സൂചന. പ്രതിരോധത്തിലെ പ്രധാനിയായ സ്വ്യൂവര്‍ലോണ്‍ കളിച്ചില്ലെങ്കില്‍ ടീമിന് കനത്ത തിരിച്ചടിയാണത്.

നാല് മലയാളി താരങ്ങള്‍ ഇന്ന് ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കും. ഗോള്‍ വലയ്ക്ക് താഴെ ടിപി രഹനേഷ് എത്തും ഇതിന് പുറമേ മലയാളി താരങ്ങളായ രാഹുല്‍, പ്രശാന്ത്, സഹല്‍ എന്നിവരും ആദ്യ ഇലവനില്‍ ഉണ്ടാകും. ജെസല്‍ കര്‍നെയ് റോ, ജൈറോ റൊഡ്രീഗസ്, മൊഹമ്മദ് റാക്കിപ്പ്, രാജു ഗെയിക്ക്വാദ് എന്നിവര്‍ പ്രതിരോധക്കോട്ട കെട്ടും. സിഡോഞ്ചയും, മുസ്തഫ ഗ്‌നിംഗും മധ്യനിരയിലെത്തും. നായകന്‍ ബാര്‍ത്തലോമ്യൂ ഒഗ്‌ബെച്ചി തന്നെയാകും ഇന്നും മുന്നേറ്റത്തില്‍.

Latest Stories

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം