ഹ്യൂമേട്ടന്റെ ഗോള്‍ കാണാന്‍ ശ്വാസമടക്കിപ്പിടിച്ച് ക്രിക്കറ്റ് ദൈവം

കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസ് കളി നടന്നപ്പോള്‍ ഏറ്റവുമധികം ടെന്‍ഷന്‍ അടിച്ചത് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ആദ്യ പകുതിയില്‍ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് പിന്നിലായിപ്പോള്‍ തന്നെ ഗാലറിയിലെ വിഐപി ബോക്‌സിലിരുന്ന സച്ചിന്റെ മുഖത്തെ പിരിമുറുക്കം ദൃശ്യമായിരുന്നു. കൈകള്‍കൂട്ടിതിരുമുന്നത് ബിഗ്‌സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ തന്നെ ഗാലറിയില്‍ സച്ചിന്‍..സച്ചിന്‍..എന്ന ആരവം ഉയര്‍ന്നു കഴിഞ്ഞിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനു ലഭിച്ച ആദ്യ കോര്‍ണര്‍ പാഴായെങ്കിലും തൊട്ടുപിന്നാലെ ലഭിച്ച രണ്ടാമത്തെ കോര്‍ണറില്‍നിന്ന് ബ്ലാസ്റ്റേഴ്‌സ് സമനില ഗോള്‍ നേടി. കോര്‍ണറില്‍ നിന്നെത്തിയ പന്ത് ക്ലിയര്‍ ചെയ്യാനുള്ള കാലു ഉച്ചെയുടെ ശ്രമത്തിനിടെ ദീപേന്ദ്ര നേഗി തന്റെ ഇടം കാല്‍ കൊണ്ടു പന്ത് വലയിലാക്കി (1-1).

സമനില ഗോള്‍ വന്നതോടെ കളി മുറുകി. 64ാം മിനിറ്റില്‍ ഡല്‍ഹി റോമിയോ ഫെര്‍ണാണ്ടസിനു പകരം നന്ദകുമാറിനെയും തൊട്ടടുത്ത മിനിറ്റില്‍ പ്രശാന്തിനു പകരം ബ്ലാസ്റ്റേഴ്‌സ് ഐസ്ലന്‍ഡില്‍ നിന്നുള്ള പുതുമുഖം ഗുഡ്യോന്‍ ബാള്‍ഡ്വിന്‍സനെയും ഇറക്കി. 73-ാം മിനിറ്റില്‍ കാലു ഉച്ചെയുടെ ഹെഡ്ഡര്‍ തൊട്ടുതൊട്ടില്ല എന്നപോലെ ക്രോസ്ാബറിനെ ഉരുമ്മി പുറത്തുപോയി.

74ാം മിനിറ്റില്‍ നേഗി തന്നെ അടുത്ത ഗോളിനും വഴിയൊരുക്കി. പന്തുമായി ബോക്സിലേക്കു കയറിയ നേഗിയെ ഡല്‍ഹിയുടെ പ്രതീക് ചൗധരി ടാക്ലിങ്ങിലൂടെ വീഴ്ത്തി. ഇതിനെ തുടര്‍ന്നു പ്രതീക് ചൗധിരിക്കു മഞ്ഞക്കാര്‍ഡും ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനല്‍റ്റിയും.
പെനാല്‍റ്റിയെടുക്കാന്‍ ഓടിയടുത്ത ഹ്യൂം ഒരു സെക്കന്‍ഡ് നിന്നും പിന്നെ തന്റെ ഇടതുവശത്തേക്ക് പന്ത് കോരിയിട്ടു. ഗോള്‍കീപ്പര്‍ അര്‍ണബ് ദാസ് ചാടിയത് എതിര്‍വശത്തേക്ക് ഇതോടെ സച്ചിന്റെ ടെന്‍ഷന്‍ പൊട്ടിച്ചിരിക്ക് വഴിമാറി. ഈ സീസണില്‍ ഹ്യൂമിന്റെ അഞ്ചാമത്തെ ഗോളാണിത്.

Latest Stories

ഡല്‍ഹിയിലെ സ്‌കൂളുകളില്‍ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് പൊലീസ്; സ്‌പെഷ്യല്‍ സെല്‍ അന്വേഷണം ആരംഭിച്ചു

"പ്രമുഖനെ" ഓരോ ഒരു മത്സരത്തിന് ശേഷവും വിലക്കണം ഇങ്ങനെ ആണെങ്കിൽ, ഹർഷിത് റാണയുടെ വിലക്കിന് പിന്നാലെ ഇന്ത്യൻ സൂപ്പർതാരത്തെ കളിയാക്കി ആകാശ് ചോപ്ര; ഇത് അയാളെ ഉദ്ദേശിച്ചാണ് എന്ന് ആരാധകർ

തലകുനിച്ചോ മലയാളി? ; നിവിൻ- ഡിജോ കൂട്ടുകെട്ട് തകർത്തോ; 'മലയാളി ഫ്രം ഇന്ത്യ' പ്രേക്ഷക പ്രതികരണങ്ങൾ

ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി; തടയാന്‍ അമേരിക്കയുടെ നീക്കം; നാണക്കേടില്‍ നെതന്യാഹു

ഇടപെട്ട് മന്ത്രി ഗണേഷ് കുമാർ; കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കാൻ നിർദേശം

ഐപിഎല്ലില്‍ കളിക്കുന്നതും രാജ്യത്തിന് വേണ്ടി കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്: സുനില്‍ ഗവാസ്‌കര്‍

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന കാലഘട്ടത്തിലെ തൊഴിലാളി ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

IPL 2024: മത്സരം തോറ്റതിന് പിന്നാലെ ഹാർദിക്കിനും രോഹിത്തിനും ബുംറക്കും കിട്ടിയതും വമ്പൻ പണി, സംഭവം ഇങ്ങനെ

IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

രോഗബാധിതനായ പോരാളിയെ അടിച്ചാണ് അന്ന് ധോണി മാസ് കാണിച്ചത്, അവൻ പൂർണ ആരോഗ്യവാനായിരുന്നെങ്കിൽ എംഎസിന്റെ മുട്ടിടിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി വരുൺ ആരോൺ