ISL UPDATES: കപ്പടിക്കില്ല കലിപ്പും അടക്കില്ല അടുത്ത സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുമോ എന്നും ഉറപ്പില്ല, ക്ലബ് ലൈസൻസ് നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്സ്; നാണംകെടുന്നതിൽ ഭേദം കളിക്കാതിരിക്കുന്നത് ആണ് നല്ലതെന്ന് ആരാധകർ; ട്രോളുകൾ സജീവം

ഇന്ത്യൻ ഫുട്‍ബോളിൽ 2025-26 സീസണിലേക്കുള്ള ക്ലബ് ലൈസൻസ് നഷ്ടപ്പെട്ട് ബ്ലാസ്റ്റേഴ്സ്. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ആണ് ക്ലബിന് ലൈസൻസ് നഷ്ടമായത്. ലൈസൻസ് കിട്ടാത്ത സാഹചര്യത്തിൽ തങ്ങൾ അപ്പീൽ നൽകുമെന്നും ഫെഡറേഷന്റെ ആളുകളുമായി സംസാരിക്കുമെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.

2025-26 സീസണിലെ പ്രീമിയർ 1 ക്ലബ് ലൈസൻസിംഗ് ഫലങ്ങൾ വ്യാഴാഴ്ച വൈകിയാണ് ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രഖ്യാപിച്ചത്. യാതൊരു ഉപരോധവുമില്ലാതെ നേരിട്ട് ലൈസൻസ് ലഭിച്ച ഒരേയൊരു ക്ലബ് പഞ്ചാബ് എഫ്‌സി മാത്രമാണ്. ബാക്കി ഒരു ടീമിനും നേരിട്ട് ലൈസൻസ് കിട്ടിയില്ല.

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 ചാമ്പ്യനും ലീഗ് ഷീൽഡ് ജേതാവുമായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് എഫ്‌സിക്ക് ചില ഉപാധികളിൽ ലൈസൻസ് ലഭിച്ചു. ഈസ്റ്റ് ബംഗാൾ, എഫ്‌സി ഗോവ, ബെംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ജംഷഡ്‌പൂർ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി തുടങ്ങി ടീമുകൾക്കും ഉപാധികളോടെ ലൈസൻസ് കിട്ടി.

ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഒഡീഷ എഫ്‌സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, ഹൈദരാബാദ് എഫ്‌സി ടീമുകൾക്കും ലൈസൻസ് കിട്ടിയില്ല . അതേസമയം, അടുത്ത സീസണിലേക്ക് ഐ‌എസ്‌എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഐ ലീഗ് ചാമ്പ്യൻ ചർച്ചിൽ ബ്രദേഴ്‌സ്, റണ്ണറപ്പായ ഇന്റർ കാഷി ടീമിനും ലൈസൻസ് ലഭിച്ചില്ല.

ഈ ലൈസൻസ് ക്ലബ്ബുകൾക്ക് എല്ലാ AFC ക്ലബ് മത്സരങ്ങളിലും (യോഗ്യതയ്ക്ക് വിധേയമായി) ഇന്ത്യൻ സൂപ്പർ ലീഗിലും പങ്കെടുക്കാൻ അനുവദിക്കുന്നു. അതായത് നിരസിക്കപ്പെട്ട ക്ലബ്ബുകൾ വീണ്ടും അപേക്ഷിക്കേണ്ടിവരും. അവിടെ ജയിച്ചില്ലെങ്കിൽ അടുത്ത സീസണിൽ ISL-ൽ നിന്ന് പുറത്താക്കപ്പെടാൻ സാധ്യതയുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി