യൂറോ കപ്പില്‍ നിന്ന് പുറത്തായി; ഫ്രാന്‍സ് സൂപ്പര്‍ താരങ്ങളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം

സ്വിറ്റ്‌സര്‍ലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങി ഫ്രാന്‍സ് യൂറോ കപ്പില്‍ നിന്ന് പുറത്തായതിനു പിന്നാലെ ടീമിലെ സൂപ്പര്‍താരങ്ങളുടെ കുടുംബാംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. യുവന്റസ് താരമായ അഡ്രിയാന്‍ റാബിയട്ടിന്റെ മാതാവ് വെറോണിക്ക റാബിയട്ടാണ്
എംബാപ്പെ, പോഗ്ബ എന്നിവരുടെ കുടുംബാംഗങ്ങളുമായി വാക്കേറ്റം നടത്തിയത്.

മത്സരത്തിന്റെ ഷൂട്ടൗട്ടിലെ അവസാന കിക്ക് എംബാപ്പെ നഷ്ടപ്പെടുത്തിയതിനു പിന്നാലെയാണ് വെറോണിക്ക റാബിയട്ട് ഫ്രാന്‍സിലെ മറ്റു താരങ്ങളുടെ കുടുംബാംഗങ്ങളുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത്. ആദ്യം പോഗ്ബയുടെ കുടുംബാംഗങ്ങളെ സമീപിച്ച അവര്‍ സ്വിറ്റസര്‍ലന്‍ഡിന്റെ അവസാനത്തെ ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പന്ത് നഷ്ടപ്പെടുത്തിയതിനെ ചോദ്യം ചെയ്യുകയായിരുന്നു.

SPORTbible - The Latest Sports News, Videos, Rumours & Pictures

തുടര്‍ന്ന് എംബാപ്പെയുടെ അച്ഛനെ സമീപിച്ച വെറോണിക്ക എംബാപ്പെയുടെ അഹങ്കാരം കുറക്കാന്‍ പഠിപ്പിക്കണം എന്നാവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടുതല്‍ തര്‍ക്കങ്ങള്‍ക്ക് വഴി വെക്കുകയും ചെയ്തു.

യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് അപ്രതീക്ഷിതമായാണ് ഫ്രാന്‍സ് തോറ്റത്. രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് ഫ്രാന്‍സ് തോല്‍വി ഏറ്റുവാങ്ങിയത്. മുഴുവന്‍ സമയത്തും അധികസമയത്തും മത്സരം 33 സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് പെനല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയികളെ കണ്ടെത്തിയത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്