എതിരാളികള്‍ കരുതിയിരിക്കുക, ബ്രസീല്‍ അവരുടെ ആരെയും ഭയപ്പെടുത്തുന്ന ഭൂതകാലം തിരിച്ചു പിടിക്കുകയാണ്!

സനല്‍ കുമാര്‍ പത്മനാഭന്‍

അധീരയുടെ സൈന്യത്തോട് ഏറ്റുമുട്ടി പരിക്കേറ്റു രക്തം വാര്‍ന്നു വീണ, റോക്കിയെന്ന അവരുടെ രക്ഷകനെ കണ്ടു പകച്ചു പോയൊരു കൂട്ടരുണ്ട്.. ‘ലോകത്തിലെ സ്വര്‍ണമെല്ലാം കൊണ്ടു കൊടുക്കും’ എന്ന് അമ്മയോട് വാക്കു പറഞ്ഞ അയാളെന്ന എന്ന ഒറ്റയൊരുത്തന്‍ മുന്നിലുണ്ടെന്ന ധൈര്യത്തില്‍ എതിരാളിയുടെ പേരോ പെരുമയോ നോക്കാതെ യുദ്ധത്തിന് ഇറങ്ങിയിരുന്ന കെ ജി എഫിലെ റോക്കിയുടെ സ്വന്തം സൈന്യം..

റോക്കിയുടെ വീഴ്ച്ചക്ക് ശേഷം ആത്മധൈര്യം നഷ്ടപ്പെട്ടു പതറിയ അവരെ അധീരയുടെ ആളുകള്‍ വേട്ടയാടികൊണ്ടിരുന്ന കാഴ്ചകളെ ഓര്‍മപ്പെടുത്തി കൊണ്ടു.. ബ്രസീല്‍ എന്ന അമ്മക്ക് ഈ ലോകത്തിലെ സാധ്യമായ എല്ലാ ഫുട്‌ബോള്‍ കപ്പുകളും എടുത്തു കൊടുക്കും എന്ന് വാക്കു കൊടുത്ത് തന്റെ പിന്നില്‍ കൊല്ലാനും ചാവാനും തയാറായ സൈന്യത്തെയും വാര്‍ത്തെടുത്തു ലോകം കയ്യിലൊതുക്കാന്‍ പുറപ്പെട്ട ആ പത്താം നമ്പറുകാരന്‍ അപ്രതീക്ഷിതമായി പരിക്കേറ്റു പിന്മാറിയതോടെ അയാളുടെ സൈന്യം പെട്ടെന്ന് ചിന്നഭിന്നം ആയിപോകുകയാണ്!
അത് മുതലെടുത്തു കൊണ്ട് കാമറൂണിലെ കരുത്തന്മാര്‍, അയാളില്ലാത്തതു കൊണ്ട് നിര്‍ജീവമായ അയാളുടെ സൈന്യത്തെ അനായാസം തറ പറ്റിക്കുകയാണ്..

കാമറൂണില്‍ നിന്നും പരാജയമേറ്റു വാങ്ങി നിരാശയില്‍ ആയ അവരുടെ നേരെ , അവരെ നാമാവശേഷമാക്കുവാന്‍ സര്‍വായുധങ്ങളോടെ കൊറിയന്‍ നിര ആക്രമണത്തിനായി പാഞ്ഞടുക്കുകയാണ്. എന്നാല്‍ ആവേശത്തോടെ പാഞ്ഞടുത്ത കൊറിയന്‍ നിരയുടെ മുന്നില്‍ അയാളുടെ സൈന്യം ഇക്കുറി പതറാതെ ഉറച്ചു നിന്ന് പോരാടുകയാണ്..

അപ്രതീക്ഷിതമായ കടുത്ത പ്രത്യാക്രമണം കണ്ടു പതറിപോയി അമ്പരന്നു നില്‍ക്കുന്ന കൊറിയന്‍ ആക്രമണകാരികളുടെ കണ്ണുകളില്‍.. ചെമ്പന്‍ തലമുടിയും കുസൃതി നിറഞ്ഞ മിഴികളുമായി മഞ്ഞ കുപ്പായത്തില്‍ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ അയാള്‍ പതിയെ സാംബാ താളത്തില്‍ ഒഴുകി നീങ്ങുന്ന കാഴ്ച്ച വന്നു പെടുകയാണ്.!

പരിക്കുകളോട് സലാം പറഞ്ഞു കൊണ്ടു ചിതറിപ്പോയ തന്റെ പടയാളികളെ കൂട്ടിച്ചേര്‍ത്തു കൊണ്ടുഅവരില്‍ പോരാട്ട വീര്യം നിറച്ചു കൊണ്ടു അവരുടെ സുല്‍ത്താന്‍ തിരിച്ചു വന്നിരിക്കുന്നു.. അധീരയുടെ വെടിയേറ്റ് വീണ റോക്കി , കെ ജി എഫ് ലേക്കുള്ള തന്റെ തിരിച്ചു വരവ് ട്രക്കുകളില്‍ ‘ കലാഷ് നികോവ് ‘ കൊണ്ടു വന്നു അധീരയുടെ സേനയെ തകര്‍ത്തു കൊണ്ടു ദിവാലി ആഘോഷിച്ചു പോലെ..

കൊറിയന്‍ നിരയെ തകര്‍ത്തെറിഞ്ഞു കൊണ്ടു അയാളും, അയാളുടെ തിരിച്ചു വരവ് ആഘോഷിക്കുകയാണ്. എതിരാളികള്‍ കരുതിയിരിക്കുക നെയ്മര്‍ എന്ന അസാധ്യപ്രതിഭയുടെ തിരിച്ചു വരവിലൂടെ ബ്രസീല്‍ അവരുടെ ആരെയും ഭയപ്പെടുത്തുന്ന ഭൂതകാലം തിരിച്ചു പിടിക്കുകയാണ്..

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്