ക്രിക്കറ്റ് ലോകം നയിക്കുന്നത് ഇന്ത്യയാണെന്ന് കരുതുന്നില്ലെങ്കില്‍ നിങ്ങളൊരു തികഞ്ഞ വിഡ്ഢിയാണ്: കെവിന്‍ പീറ്റേഴ്‌സണ്‍

ദി ഹണ്ട്രെഡ് ടീമുകള്‍ക്കായുള്ള ലേലത്തിലൂടെ ഇംഗ്ലീഷ് ക്രിക്കറ്റില്‍ ഇന്ത്യ നടത്തിയ ഗണ്യമായ നിക്ഷേപത്തെ അഭിനന്ദിച്ച് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. അടുത്തിടെ സമാപിച്ച ലേലത്തില്‍ ഒന്നിലധികം ഇന്ത്യന്‍ നിക്ഷേപകരും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീം ഉടമകളും ടീമുകളില്‍ ഓഹരി വാങ്ങിയിരുന്നു. ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ സ്വാധീനം എടുത്തുപറഞ്ഞ പീറ്റേഴ്‌സണ്‍ ഇന്ത്യന്‍ നിക്ഷേപം ഇംഗ്ലീഷ് കൌണ്ടികള്‍ക്ക് മികച്ചതായിരിക്കുമെന്ന് കരുതുന്നു.

ഇന്ത്യയാണ് ക്രിക്കറ്റ് ലോകം നയിക്കുന്നതെന്ന് നിങ്ങള്‍ കരുതുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരു വിഡ്ഢിയാണ്. അതിനെതിരെ ആരെങ്കിലും വാദിക്കുന്നെങ്കില്‍ അവര്‍ സ്വയം വഞ്ചിതരാവുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യ ഇംഗ്ലീഷ് ക്രിക്കറ്റിലേക്ക് കുത്തിവച്ച പണം, ഇത് ലോകത്തിനും ഇംഗ്ലീഷ് ക്രിക്കറ്റിനും അതിശയകരമാണ്- പീറ്റേഴ്‌സണ്‍ പറഞ്ഞു.

ഇംഗ്ലീഷ് ക്രിക്കറ്റില്‍ സംഭവിക്കുന്നത് അതിശയകരമാണെന്ന് ഞാന്‍ കരുതുന്നു. കാരണം ഇംഗ്ലീഷ് ക്രിക്കറ്റില്‍ ധാരാളം കൗണ്ടികള്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. അതിനാല്‍ ഇപ്പോള്‍ ഈ ക്യാഷ് ഇഞ്ചക്ഷനും അതില്‍ ഭൂരിഭാഗവും, ഇന്ത്യ ആസ്ഥാനമായുള്ളതാണ്, ഇത് അതിശയകരമാണ്.

ദക്ഷിണാഫ്രിക്കയില്‍ അവര്‍ എന്താണ് ചെയ്തതെന്ന് നോക്കൂ. എല്ലാം ഐപിഎല്‍ ടീമുകളുടെ ഉടമസ്ഥതയിലുള്ളതാണ്. എല്ലാ സ്റ്റേഡിയങ്ങളും നിറഞ്ഞുകവിഞ്ഞു. എല്ലാവരും സന്തോഷത്തിലാണ്. ക്രിക്കറ്റിന്റെ ഗുണനിലവാരം അതിശയകരമാണ്. അതിനാല്‍, ഇത് പോസിറ്റീവ് മാത്രമായിരിക്കുമെന്ന് ഞാന്‍ കരുതുന്ന- പീറ്റേഴ്‌സണ്‍ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി