ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇലവനെ പ്രഖ്യാപിച്ചു, കോഹ്‌ലി ഇല്ല

പ്രഥമ ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരു മാസം മാത്രം ശേഷിക്കെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇലവനെ പ്രഖ്യാപിച്ച് വിസ്ഡന്‍ ക്രിക്കറ്റ് മാഗസിന്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി ടീമിലില്ല എന്നതാണ് പ്രധാന പ്രത്യേകത. എന്നിരുന്നാലും ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ നായകനായ ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്.

രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, ആര്‍. അശ്വിന്‍ എന്നിവരാണ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍. രോഹിത് ശര്‍മ്മയും ദിമുത് കരുണരത്‌നെയുമാണ് ടീമിലെ ഓപ്പണര്‍മാര്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 11 മത്സരങ്ങളില്‍ നിന്നും 64.37 ശരാശരിയില്‍ 4 സെഞ്ച്വറിയും 2 ഫിഫ്റ്റിയുമടക്കം 1030 റണ്‍സാണ് രോഹിത് നേടിയത്. 55.5 ശരാശരിയില്‍ 4 സെഞ്ചുറിയും 4 ഫിഫ്റ്റിയുമടക്കം 999 റണ്‍സാണ് കരുണരത്‌നെയുടെ സമ്പാദ്യം.

ഓസ്ട്രേലിയന്‍ യുവതാരം മാര്‍നസ് ലബുഷെയ്‌നാണ് ഇലവനില്‍ മൂന്നാം നമ്പര്‍ ബാറ്റ്സ്മാന്‍. 13 മത്സരങ്ങളില്‍ നിന്നും 72.8 ശരാശരിയില്‍ 5 സെഞ്ചുറിയും 9 ഫിഫ്റ്റിയുമടക്കം 1675 റണ്‍സ് നേടി ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോററാണ് ലബുഷെയ്ന്‍. ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്താണ് ടീമിലെ നാലാം നമ്പര്‍ ബാറ്റ്സ്മാന്‍. 13 മത്സരങ്ങളില്‍ നിന്നും 63.7 ശരാശരിയില്‍ നാല് സെഞ്ചുറിയും 7 ഫിഫ്റ്റിയുമടക്കം 1341 റണ്‍സ് സ്മിത്ത് നേടിയിട്ടുണ്ട്.

9 മത്സരങ്ങളില്‍ നിന്നും 58.5 ശരാശരിയില്‍ 817 റണ്‍സ് നേടിയ കെയ്ന്‍ വില്യംസനാണ് ടീമിന്റെ ക്യാപ്റ്റന്‍. ബെന്‍ സ്റ്റോക്‌സാണ് ടീമിലെ ഒരേയൊരു ഓള്‍ റൗണ്ടര്‍. 17 മത്സരങ്ങളില്‍ നിന്നും 1334 റണ്‍സും 34 വിക്കറ്റും സ്റ്റോക്‌സിന്റെ പേരിലുണ്ട്. 11 മത്സരങ്ങളില്‍ നിന്നും 662 റണ്‍സും 35 ക്യാച്ചും 5 സ്റ്റമ്പിങും നേടിയ ഇന്ത്യന്‍ യുവതാരം റിഷഭ് പന്താണ് ടീമിലെ വിക്കറ്റ് കീപ്പര്‍.

6 മത്സരങ്ങളില്‍ നിന്നും 36 വിക്കറ്റ് നേടിയ ന്യൂസിലാന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍, 13 മത്സരങ്ങളില്‍ നിന്നും 67 വിക്കറ്റ് നേടിയ അശ്വിന്‍, 14 മത്സരങ്ങളില്‍ നിന്നും 70 വിക്കറ്റ് നേടിയ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്, 17 മത്സരങ്ങളില്‍ നിന്നും 69 വിക്കറ്റ് നേടിയ ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരാണ് ടീമിലെ ബോളര്‍മാര്‍.

വിസ്ഡന്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇലവന്‍: രോഹിത് ശര്‍മ്മ, ദിമുത് കരുണരത്‌നെ, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ബെന്‍ സ്റ്റോക്‌സ്, റിഷഭ് പന്ത്, കെയ്ല്‍ ജാമിസണ്‍, ആര്‍. അശ്വിന്‍, പാറ്റ് കമ്മിന്‍സ്, സ്റ്റുവര്‍ട്ട് ബ്രോഡ്.

Latest Stories

കെഎസ്ആര്‍ടിസി ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി; മേയർ ആര്യാ രാജേന്ദ്രൻെറ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

ടി20 ലോകകപ്പ് 2024:ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്...; സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം

കുറഞ്ഞ സമയത്തില്‍ വലിയ മഴയുണ്ടാകുന്ന പ്രതിഭാസം; മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയത്തിനും സാധ്യത; മൂന്ന് ജില്ലകളില്‍ റെഡും എട്ടു ജില്ലകളില്‍ ഓറഞ്ചും അലര്‍ട്ട്

ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ കേരളത്തില്‍ ഇന്ന് ഔദ്യോഗിക ദുഖാചരണം; ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ