വനിത ഐ.പി.എല്‍ വിറ്റ് ബി.സി.സി.ഐ നേടിയത് 4669 കോടി! ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് അദാനിയും, മുകേഷ് അംബാനി പിന്നിലായി!

2021ല്‍ ഒരു ഐപിഎല്‍ ടീമിനെ ഇറക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം, ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനായ ഗൗതം അദാനി ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക്. പ്രഥമ വനിതാ ഐപിഎല്ലിലൂടെയാണ് (WIPL) അദാനി ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ഇന്റര്‍നാഷണല്‍ ലീഗ് ടി20യില്‍ (ILT20) അദാനിയുടെ ഉടമസ്ഥതയിലുള്ള ടീമുണ്ടെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ അവരുടെ ആദ്യ സംരംഭമാണിത്.

അഹമ്മദാബാദ് ഫ്രാഞ്ചൈസിക്കായി അദാനി ഗ്രൂപ്പ് 1289 കോടി രൂപയുടെ റെക്കോര്‍ഡ് തുകയാണ് ഇറക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബിഡ് തുകയാണിത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പായിരുന്നു ഇതുവരെ മുന്നില്‍. 912 കോടി രൂപയ്ക്കാണ് അവര്‍ മുംബൈ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

വനിതാ ഐപിഎല്ലിന്റെ ആദ്യ സീസണില്‍ അഞ്ച് ടീമുകളാവും ഉണ്ടാവുക. പ്രഥമ വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഫ്രാഞ്ചൈസി വില്‍പനയിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നേടിയെടുത്തത് 4669.99 കോടി രൂപയാണ്. അഞ്ചു ടീമുകളുടെ ഉടമസ്ഥാവകാശം അനുവദിച്ചതിലൂടെയാണ് ഇത്രയും തുക ബിസിസിഐയുടെ അക്കൗണ്ടിലെത്തിയത്.

WIPL 2023 ടീമുകള്‍:

അഹമ്മദാബാദ് – അദാനി (1289 കോടി രൂപ)
മുംബൈ – റിലയന്‍സ് (MI) – 912 കോടി രൂപ
ബാംഗ്ലൂര്‍ – ഡിയാജിയോ (RCB) – 901 കോടി
ലഖ്നൗ – കാപ്രി ഗ്ലോബല്‍ – 757 കോടി
ഡല്‍ഹി – ഡിസി ഫ്രാഞ്ചൈസി – 810 കോടി

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍